മികച്ച അഭിനേത്രിയായും നല്ലൊരു സംവിധായികയായും സിനിമാലോകത്ത് നിറഞ്ഞുനില്‍ക്കുന്ന ആളാണ് രേവതി. മലയാളത്തില്‍ മാത്രമല്ല തമിഴിലും നിറസാന്നിധ്യമായിരുന്നു രേവതി. താരം ഒത്തിരി നല്ല ചിത്രങ്ങളുടെ ഭാഗമായിരുന്നു.
തമിഴില്‍ രേവതി-കമല്‍ഹാസന്‍ ജോഡി ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇരുവരും ഒന്നിച്ചെത്തിയ മിക്ക ചിത്രങ്ങളും സൂപ്പര്‍ഹിറ്റുകളായിരുന്നു. തേവര്‍ മകനും പുന്നകൈ മന്നനും അതില്‍ ഒന്നാണ്.
സിനിമകള്‍ ഹിറ്റായിരുന്നുവെങ്കിലും തുടക്കത്തിലൊന്നും രേവതിക്ക് കമല്‍ഹാസനൊപ്പം അഭിനയിക്കാന്‍ താത്പര്യമുണ്ടായിരുന്നില്ല. ഈ ചിത്രത്തില്‍ ഒരു ലിപ്ലോക്ക് രംഗമുണ്ടായിരുന്നു. രേവതിക്ക് അതിനോട് താത്പര്യമുണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ രേവതിക്ക് ആദ്യം കൊടുത്ത റോള്‍ ചെയ്യാന്‍ അവര്‍ തയ്യാറായില്ല.
പകരം രേഖ ആ കഥാപാത്രത്തെ അവതരിപ്പിക്കുകയും രേഖയുടെ റോള്‍ രേവതി ചെയ്യുകയുമായിരുന്നു. വ്യത്യസ്ത ഭാഷകളിലെ സിനിമയില്‍ രേവതി സജീവമായിരുന്നുവെങ്കിലും തന്റെ എത്തിക്ക്‌സിന് എതിരെയുള്ള ഒരു കാര്യവും അവര്‍ ചെയ്തിരുന്നില്ല.
സിനിമകളിലെല്ലാം തന്നെ കംഫര്‍ട്ട് ആയിട്ടുള്ള കഥാപാത്രങ്ങളെയാണ് താരം അവതരിപ്പിച്ചത്. കംഫര്‍ട്ട് ആയിട്ടുള്ള വേഷം മാത്രമേ ചെയ്തിരുന്നുള്ളൂ. തന്റെ തീരുമാനങ്ങളില്‍ ഉറച്ചുനിന്ന രേവതി ഒരു ബോള്‍ഡ് ലേഡി തന്നെയായിരുന്നു.