ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ഹിറ്റ് പരമ്പരയാണ് കുടുംബവിളക്ക് എന്ന സീരിയല്‍. കുടുംബവിളക്കിലെ എല്ലാ കഥാപാത്രങ്ങളും ഇന്ന് പ്രേക്ഷകര്‍ക്ക് പ്രിയങ്കരരാണ്. ഈ പരമ്പരയിലെ സഞ്ജനയായി വന്ന് പ്രേക്ഷകരുടെ ഇഷ്ടം നേടി എടുത്തിരിക്കുകയാണ് നടി രേഷ്മ എസ് നായര്‍.
സീരിയലിലെ മറ്റൊരു കഥാപാത്രമായ പ്രതീഷും സഞ്ജനയും തമ്മിലുള്ള വിവാഹവും പിന്നീടുള്ള ജീവിതവുമൊക്കെ രസകരമായി സീരിയലില്‍ കാണിച്ചിരുന്നു. അതേ സമയം യഥാര്‍ഥ ജീവിതത്തില്‍ രേഷ്മയ്ക്ക് പ്രണയമുണ്ടോ എന്ന് ചോദിച്ചാല്‍ തമാശയോടെയുള്ള മറുപടിയാണ് നടി നല്‍കുക.
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമാണ് രേഷ്മ. നിറയെ ആരാധകരുള്ള നതി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ആരാധകരുടെ രസകരമായ ചോദ്യങ്ങള്‍ക്ക് സേഷ്യല്‍മീഡിയയിലൂടെ മറുപടി നല്‍കുകയാണ് നടി.
ഒരാളുടെ ചോദ്യം കുടുംബവിളക്കില്‍ ആരെയാ ഇഷ്ടം എന്നായിരുന്നു. തനിക്ക് എല്ലാവരേയും ഇഷ്ടാമാണെന്നായിരുന്നു ഇതിന് രേഷ്മ നല്കിയ മറുപടി. സീരിയല്‍ ഒക്കെ എങ്ങനെ പോകുന്നു എന്ന ചോദ്യത്തിന് നന്നായി പോകുന്നുവെന്നും രേഷ്മ മറുപടി നല്‍കി.
രേഷ്മയുടെ പഠനം ഒക്കെ കഴിഞ്ഞുവോ എന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടത്. കഴിഞ്ഞെന്നാണ് രേഷ്മയുടെ മറുപടി. തന്റെ പ്രായം ചോദിച്ചയാളോട് തനിക്ക് 21 വയസാണെന്നാണ് രേഷ്മ പറയുന്നത്. ഇതിനിടെ ഇങ്ങനെയൊക്കെ നടന്നാല്‍ മതിയോ? ഒരു കല്യാണം കഴിക്കണ്ടേ എന്ന് ഒരാള്‍ ചോദിക്കുന്നുണ്ട്.
പിന്നെ വേണ്ടായേ, സമയം ഉണ്ടല്ലോ എന്നായിരുന്നു രസകരമായി രേഷ്മ ഈ ചോദ്യത്തിന് നല്‍കിയ മറുപടി. നൂബിനെക്കുറിച്ചും ആരാധകര്‍ രേഷ്മയോട് ചോദിക്കുന്നുണ്ട്. തങ്ങള്‍ നല്ല സുഹൃത്തുക്കളാണെന്നും നൂബിന്റെ വിവാഹത്തിന് എന്തായാലും പോകുമെന്നായിരുന്നു രേഷ്മയുടെ മറുപടി.