മലാളികള്‍ക്ക് സുപരിചിതയായ നടിയാണം് രമ്യ സുരേഷ്. സ്‌കൂള്‍ കാലത്തെല്ലാം സ്റ്റേജില്‍ അഭിനയിപ്പിച്ച് ഞെട്ടിപ്പിച്ചിരുന്ന രമ്യ പിന്നീട് ജീവിതത്തില്‍ നഴ്സും ഭാര്യയും അമ്മയും വീട്ടമ്മയും ഒക്കെയായി മാറിയെങ്കിലും ഒടുവില്‍ അഭിനയത്തില്‍ തന്നെ എത്തിപ്പെടുകയായിരുന്നു.
രമ്യ സുരേഷ് എന്ന 34കാരിയുടെ ജീവിത കഥയാണിത്. സിനിമ മോഹങ്ങളൊന്നുമില്ലാതിരുന്നിട്ടും അഭിനയിക്കുന്നതിനോട് വീട്ടുകാര്‍ക്ക് താല്‍പര്യം ഇല്ലാതിരുന്നിട്ടും ഒടുവില്‍ സിനിമയില്‍ തന്നെ എത്തിപെടുകയായിരുന്നു രമ്യ. പന്ത്രണ്ടാം ക്ലാസ്സ് വരെ സ്‌കൂള്‍ നാടകങ്ങളുടെ ഭാഗമായി.
പിന്നീട് പഠിച്ച് നഴ്സായി ദുബായില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ജോലി ചെയ്ത് തുടങ്ങി. വിവാഹം കഴിച്ച് കുഞ്ഞുങ്ങളായതോടെ നഴ്സിംഗും നിര്‍ത്തുകയായിരുന്നു. കുട്ടന്‍പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലൂടെയായിരുന്നു രമ്യ സിനിമയില്‍ എത്തിയത്.
തന്റെ പ്രായത്തേക്കാള്‍ കൂടുതല്‍ പ്രായമുള്ള വേഷങ്ങളാണ് മിക്ക സിനിമകളിലും രമ്യ ചെയ്തത്. ഫഹദ് ഫാസില്‍ നായകനായി എത്തിയ ഞാന്‍ പ്രകാശന്‍ എന്ന ചിത്രത്തിലെ സലോമിയുടെ അമ്മ വേഷം ചെയ്തത് രമ്യയായിരുന്നു.
ഇത് ഒത്തിരി ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീടെല്ലാം നിരവധി അവസരങ്ങളാണ് രമ്യയെ തേടിയെത്തിയത്. ഇനിയും രമ്യ പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ട് നല്ല വേഷങ്ങളിലെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍