തമിഴ് സീരിയല്‍ സിനിമാനടി, മോട്ടിവേഷണല്‍ സ്പീക്കര്‍, അവതാരക, ലൈഫ് കോച്ച്, വ്‌ലോഗര്‍ തുടങ്ങി പല വേഷങ്ങളിലും തിളങ്ങി നില്‍ക്കുന്ന താരമാണ് രേഖ നായര്‍. പകല്‍ നിലാവ്, വംശം വംശം, ആണ്ടാള്‍ അഴഗര്‍, നാം ഇരുവര്‍ നമുക്ക് ഇരുവര്‍ തുടങ്ങി ഒത്തിരി സീരിയലുകളില്‍ രേഖ അഭിനയിച്ചിട്ടുണ്ട്.
നേരത്തെ സണ്‍ടിവിയില്‍ വാര്‍ത്ത അവതാരകയായും രേഖ എത്തിയിരുന്നു. താരം മകളുമൊത്താണ് ഇപ്പോള്‍ ജീവിക്കുന്നത്. ഭര്‍ത്താവുമായി വേര്‍പിരിഞ്ഞിരുന്നു. ഇപ്പോഴിതാ വിവാഹമോചനത്തെ കുറിച്ച് മനസ്സുതുറക്കുകയാണ് താരം.
പതിനേഴാം വയസ്സിലായിരുന്നു തന്റെ ആദ്യ വിവാഹം. കോളേജില്‍ പഠിക്കുമ്പോഴായിരുന്നു വിവാഹം നടന്നതെന്നും എന്നാല്‍ ആ ബന്ധം അധിക കാലം നീണ്ടുനിന്നിരുന്നില്ലെന്നും തങ്ങള്‍ക്ക് ഒത്തിരി സ്വത്തുക്കളുണ്ടായിരുന്നു പക്ഷേ അന്നത്തിനുള്ള വകയുണ്ടായിരുന്നില്ലെന്നും രേഖ പറയുന്നു.
കുടുംബം സാമ്പത്തിക ബുദ്ധിമുട്ട് നന്നായി അനുഭവിച്ചിട്ടുണ്ട്. താന്‍ ഇന്നത്തെ നിലയിലേക്ക് എത്താന്‍ ഒത്തിരി കഷ്ടപ്പെട്ടിട്ടുണ്ടെന്നും ഒത്തിരി ദുരിതങ്ങള്‍ സഹിച്ചുണ്ടെന്നും സ്വയം അധ്വാനിച്ചാണ് മുന്നിട്ട് എത്തിയതെന്നും ഇപ്പോള്‍ തനിക്ക് വീടും രണ്ട് കാറുകളുമുണ്ടെന്നും രേഖ നായര്‍ പറയുന്നു.
17ാം വയസ്സില്‍ വിവാഹം കഴിക്കുമ്പോള്‍ ശൈശവ വിവാഹം തടയാനുള്ള അറിവ് പോലുമില്ലായിരുന്നു. മകള്‍ പിറന്നപ്പോള്‍ തനിക്കൊപ്പം ഭര്‍ത്താവില്ലായിരുന്നുവെന്നും മാതാപിതാക്കളെ കത്തിലൂടെയാണ് ഈ വിവരം അറിയിച്ചതെന്നും അവര്‍ വന്ന് കുട്ടിയെ കൊണ്ടുപോയെന്നും രേഖ പറയുന്നു.
ഒരു സ്ത്രീക്ക് ചെയ്യാന്‍ പറ്റാത്തതായി ഒന്നുമില്ലെന്ന് ഇന്ന് തനിക്ക് മനസ്സിലായി. പുരുഷന്മാര്‍ക്ക് പറ്റുന്നതെല്ലാം സ്ത്രീകള്‍ക്കും സാധ്യമാണെന്നും ഒരു പുരുഷനും തന്റെ മക്കളെ വളര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്ന് തന്റെ ജീവിതത്തിലൂടെ മനസ്സിലായെന്നും രേഖ നായര്‍ പറയുന്നു.