ഇന്നും പ്രേക്ഷകര്‍ക്ക് ഞാന്‍ മീനുക്കുട്ടി, അഭിനയത്തിന്റെ കാര്യത്തില്‍ മോഹന്‍ലാല്‍ രാജാവ്, ഞാന്‍ വെറും പ്രജ, രേഖ പറയുന്നു

194

തെന്നിന്ത്യന്‍ സിനിമയില്‍ ഒരുകാലത്ത് സൂപ്പര്‍ നായികയായി അരങ്ങു വാണിരുന്ന താരസുന്ദരി ആയിരുന്നു നടി രേഖ. 1986 ല്‍ ഭാരതിരാജയുടെ സംവിധാനത്തില്‍ സത്യരാജ് നായകനായി എത്തിയ കടലോര കവിതകള്‍ എന്ന സിനിമയിലൂടെ ആണ് രേഖ അഭിനയ രംഗത്തേക്ക് എത്തുന്നത്.

Advertisements

സിദ്ധിഖ് ലാല്‍ സംവിധാന ജോഡിയുടെ ആദ്യ ചിത്രമായ റാംജിറാവ് സ്പീക്കിംഗ് ആയിരുന്നു രേഖയുടെ ആദ്യ മലയാള ചിത്രം, മലയാളത്തിലും തമിഴിലും ഒരുപോലെ തിളങ്ങി നിന്ന രേഖ നിരവധി വിജയചിത്രങ്ങളില്‍ നായികയായി മാറിയിരുന്നു.

Also Read; ഗോപിച്ചേട്ടന് വേണ്ടി കൊഞ്ച് ഫ്രൈ വരെ അമ്മ ഉണ്ടാക്കി, പഴയ സ്വഭാവത്തിന് ഒരു മാറ്റവും ഇല്ല, പരിഭവത്തോടെ അമൃത പറയുന്നു

കമല്‍ ഹാസന്‍ മമ്മൂട്ടി മോഹന്‍ലാല്‍ രജനികാന്ത് അടക്കമുള്ള സൂപ്പര്‍ സ്റ്റാറുകളുട ചിത്രങ്ങളിലെ സ്ഥിരം സാനിധ്യം ആയിരുന്ന രേഖ. ഇപ്പോഴും സിനിമാ രംഗത്ത് സജീവമാണ് രേഖ. മലയാളത്തില്‍ മോഹന്‍ലാല്‍ രേഖ കൂട്ടുകെട്ടില്‍ ഒരുപിടി ഹിറ്റ് ചിത്രങ്ങള്‍ ഉണ്ടായിരുന്നു.

കിഴക്കുണരും പക്ഷി, ലാല്‍സലാം, ഏയ് ഓട്ടോ, ദശരഥം, അര്‍ഹത എന്നീ ചിത്രങ്ങളില്‍ ഇരുവരും ഒന്നിച്ചിട്ടുണ്ട്. ഏയ് ഓട്ടോ ഒത്തിരി ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു. വേണു നാഗവള്ളി സംവിധാനം ചെയ്ത ചിത്രത്തില്‍ മീനു എന്ന കഥാപാത്രത്തെയായിരുന്നു രേഖ അവതരിപ്പിച്ചത്.

ഇപ്പോഴിതാ ചിത്രത്തില്‍ അഭിനയിച്ചപ്പോഴുള്ള തന്റെ അനുഭവം തുറന്നുപറയുകയാണ് രേഖ. ചിത്രം ഇത്രത്തോളം സൂപ്പര്‍ ഹിറ്റായി മാറുമെന്നോ മീനുക്കുട്ടി എന്ന കഥാപാത്രം ഇത്രത്തോളം ശ്രദ്ധിക്കപ്പെടുമെന്നോ താന്‍ സ്വപ്‌നത്തില്‍ പോലും കരുതിയില്ലെന്ന് രേഖ പറയുന്നു.

Also Read: ആദ്യം സൗഹൃദം, പിന്നീട് എപ്പോഴോ പ്രണയത്തിലേക്ക് വീണു, ആ ദിവസം ഒരിക്കലും മറക്കില്ല, ജോണുമായി പ്രണയത്തിലായത് ഇങ്ങനെയായിരുന്നുവെന്ന് ധന്യ മേരി വര്‍ഗീസ്

ഇന്നും പ്രേക്ഷകരെല്ലാം മീനുക്കുട്ടിയായാണ് തന്നെ കാണുന്നത്. ആ സിനിമ ഇറങ്ങിയതിന് ശേഷം ഒത്തിരി പേരാണ് മക്കള്‍ക്ക് മീനുക്കുട്ടി എന്ന പേര് ഇട്ടതെന്നും അഭിനയത്തിന്റെ കാര്യമെടുത്താല്‍ ലാല്‍ ശരിക്കും രാജാവും താന്‍ ഒരു പ്രജയുമാണെന്നും രേഖ കൂട്ടിച്ചേര്‍ത്തു.

Advertisement