ബോളിവുഡ് സിനിമകളില്‍ നായികയായി ഇന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയപ്പെട്ട നടിയായി മാറിയ താരസുന്ദരിയാണ് സണ്ണി ലിയോണ്‍. നിരവധി സൂപ്പര്‍ഹിറ്റ് ഹിന്ദി സിനിമകളില്‍ അഭിനയിച്ച സണ്ണി മലയാളത്തിലും എത്തിയിരുന്നു.
ബോളിവുഡ് സിനിമകള്‍ കൂടാതെ തെന്നിന്ത്യന്‍ സിനിമകളിലും സണ്ണി ലിയോണ്‍ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ മധുരരാജ എന്ന് ചിത്രത്തിലായിരുന്നു സണ്ണി ലിയോണ്‍ വേഷമിട്ടത്. തെന്നിന്ത്യയിലും വന്‍ ആരാധകരാണ് താരത്തിനുള്ളത്.
ലോകം മുഴുവന്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. പോ. ണ്‍ സിനിമാ ലോകത്തു നിന്നും ബോളിവുഡിലേക്ക് എത്തിയ സണ്ണിയ്ക്ക് കരിയറിന്റെ തുടക്കത്തില്‍ പല തരത്തിലുള്ള വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും നേരിടേണ്ടി വന്നിട്ടുണ്ട്.
Also Read: വല്ലാത്തൊരു ഫീലിങ്‌സ്, സ്‌ക്രീനില്‍ ആ രൂപം കണ്ടതോടെ പൊട്ടിക്കരഞ്ഞ് മഷൂറയും ബഷീറും
എന്നാല്‍ തന്റെ കഠിനാധ്വാനത്തിലൂടെ തന്റെ വിമര്‍ശകരെയെല്ലാം സണ്ണി ലിയോണ്‍ ആരാധകരാക്കി മാറ്റി. തന്റെ ഈ യാത്ര യിലുടനീളം സണ്ണിയ്ക്ക് പിന്തുണയായി കൂടെ ഉണ്ടായിരുന്നത് ഭര്‍ത്താവ് ഡാനിയേല്‍ വെബ്ബറായിരുന്നു. സണ്ണി ലിയോണ്‍ മുഖ്യ കഥാപാത്രമായെത്തുന്ന പുതിയ ചിത്രം ഷീറോയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നു
മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലാണ് റിലീസിന് ഒരുങ്ങുന്നത്. മലയാളസീരിയല്‍ താരം റബേക്ക സന്തോഷിന്റെ ഭര്‍ത്താവ് ശ്രീജിത്താണ് ഷീറോയുടെ സംവിധായകന്‍. ഷീറോയുടെ ഷൂട്ടിങിനായി സണ്ണി ലിയോണ്‍ കേരളത്തില്‍ എത്തിയപ്പോള്‍ റബേക്ക പരിചപ്പെട്ടിരുന്നു.
ഈ അനുഭവം തുറന്നു പറയുകയാണ് റെബേക്ക സന്തോഷ്. ‘ഞാന്‍ ഷീറോ സിനിമയുടെ സെക്കന്റ് അസോസിയേറ്റ് ആയിരുന്നു. ചിത്രത്തിന്റെ ലോഞ്ചിന്റെ സമയത്താണ് ആദ്യമായി സണ്ണി ലിയോണിയെ കണ്ടത്.” എന്ന് റബേക്ക സന്തോഷ് പറയുന്നു.
”ആ സമയത്ത് കൊവിഡ് ടെസ്റ്റൊക്കെ ഉണ്ടായിരുന്നു. ടെസ്റ്റിന് സണ്ണി ലിയോണിക്കൊപ്പം പോയിരുന്നത് ഞാനായിരുന്നു. സെക്കന്റ് അസോസിയേറ്റ് ആയത് കൊണ്ട് ഒരുപാട് സംസാരിക്കാന് പറ്റിയിരുന്നു.’ ‘സണ്ണിയുടെ പിറന്നാളും ഷീറോയുടെ സെറ്റില്‍ ഞങ്ങള്‍ സെലിബ്രേറ്റ് ചെയ്തിരുന്നു.” റബേക്ക കൂട്ടിച്ചേര്‍ത്തു.
ചിത്രത്തിലെ എല്ലാ സീനുകളും തന്നെ ഡ്യൂപ്പില്ലാതെ വളരെ ഡെഡിക്കേറ്റഡായിട്ടാണ് സണ്ണി ലിയോണ്‍ ചെയ്തത്. സ്റ്റണ്ട് സീനില്‍ വീണ് തലേക്കുത്തി നിന്നിട്ടുണ്ട്. എന്നാല്‍ അപ്പോഴൊക്കെയും സണ്ണി ചിരിച്ചോണ്ടിരിക്കും. ഇനി ഷൂട്ട് തുടരാന്‍ സമ്മതിക്കില്ലായിരിക്കും ഷൂട്ട് മുടങ്ങും എന്നൊക്കെ വിചാരിച്ചിരുന്നു. എന്നാല്‍ അതൊന്നും കാര്യമാക്കാതെ അവര്‍ വീണ്ടും ഷൂട്ട് ചെയ്യാന്‍ തയ്യാറാകും’ എന്നും റബേക്ക കൂട്ടച്ചേര്‍ത്തു.