മകളെ കുറിച്ച് സ്വപ്‌നങ്ങളില്ല, അവളെ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതും അമ്മ, അന്ന് രഞ്ജുഷ പറഞ്ഞത്

792

ലൈം ലൈറ്റില്‍ മിന്നിത്തിളങ്ങിയിരുന്നവര്‍ പിന്നീട് ആത്മഹത്യ ചെയ്യുന്നുവെന്ന വാര്‍ത്തകള്‍ ഞെട്ടലോടെയാണ് ഓരോ ആരാധകരും കേള്‍ക്കുന്നത്.നടി അപര്‍ണക്ക് പുറകേ, സിനിമ സീരിയല്‍ രംഗത്ത് ശോഭിച്ചിരുന്ന നടി രഞ്ജുഷയും ജീവനൊടുക്കിയത്, തെല്ലൊന്നുമല്ല ആരാധകരെയും സഹപ്രവര്‍ത്തകരെയും സങ്കടത്തിലാക്കുന്നത്.

Advertisements

എന്തിനാണ് രഞ്ജുഷ ജീവനൊടുക്കിയത് എന്നാണ് എല്ലാവരും ചോദിക്കുന്നത്. കഴിഞ്ഞ ദിവസം രാവിലെയാണ് നടിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുന്നത്. ടെലിവിഷനില്‍ ക്രിയേറ്റീവ് ഡയരക്ടറായ മനോജ് ശ്രീകലമാണ് രഞ്ജുഷ മേനോന്റെ പങ്കാളി.

Also Read: എന്നെക്കണ്ടാല്‍ അപ്പോള്‍ അയല്‍വാസികള്‍ വാതിലടക്കും, വല്ലാത്ത അനുഭവമായിരുന്നു, തുറന്നുപറഞ്ഞ് അശോകന്‍

ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു ഇരുവരും. മനോജ് ഷൂട്ടിങിനായി പോയ സമയത്താണ് സംഭവമെന്നാണ് വിവരം. രഞ്ജുഷയെ ഫോണില്‍ കിട്ടാതായതോടെ മനോജ് ഫ്ളാറ്റില്‍ വന്നു നോക്കുകയായിരുന്നു. അപ്പോഴാണ് കിടപ്പുമുറിയിലെ ഫാനില്‍ തൂങ്ങിയ നിലയില്‍ രഞ്ജുഷയെ കാണുന്നത്.

ഇപ്പോഴിതാ മുമ്പൊരിക്കല്‍ ഒരു യൂട്യൂബ് ചാനലിന് രഞ്ജുഷ നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. താന്‍ അഭിനയത്തിലേക്ക വന്നതിനെ കുറിച്ചും മറ്റുമായിരുന്നു രഞ്ജുഷ സംസാരിച്ചത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്നു മാതാപിതാക്കളെന്നും അവര്‍ക്ക് താന്‍ അഭിനയിക്കുന്നതും നൃത്തം ചെയ്യുന്നതൊന്നും ഇഷ്ടമായിരുന്നില്ലെന്നും എന്നാല്‍ തന്റെ താത്പര്യങ്ങള്‍ക്ക് എതിരായിരുന്നില്ലെന്നും രഞ്ജുഷ പറയുന്നു.

Also Read; ഇപ്പോള്‍ സംഭവം സീരിയസ് ആയി, ചികിത്സയിലാണ്, ഭാഗ്യത്തിന് സര്‍ജറി വേണ്ടിവന്നില്ല, ദുഃഖവാര്‍ത്ത പങ്കുവെച്ച് മൃദുല വിജയ്

ഡിഗ്രി ചെയ്യുമ്പോഴാണ് അഭിനയത്തിലേക്ക് എത്തുന്നത്. ക്ലാസ്‌മേറ്റ്‌സ് എന്ന ചിത്രത്തിലാണ് ആദ്യം അഭിനയിച്ചതെന്നും അതിന് ശേഷം ഒത്തിരി അവസരങ്ങള്‍ വന്നുവെന്നും സ്ത്രീ എന്ന സീരിയലിലൂടെയാണ് സീരിയല്‍ ലോകത്തേക്ക് എത്തിയതെന്നും രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു മകളുണ്ടെന്നും രഞ്ജുഷ പറയുന്നു.

അവള്‍ നാട്ടില്‍ അമ്മക്കൊപ്പമാണ് കഴിയുന്നത്. താന്‍ ഷൂട്ടിന്റെ തിരക്കിലായതിനാല്‍ അമ്മയാണ് അവളെ വളര്‍ത്തുന്നതും പഠിപ്പിക്കുന്നതെന്നും മകളെ കുറിച്ച് തനിക്ക് വലിയ സ്വപ്നങ്ങളൊന്നുമില്ലെന്നും അവള്‍ക്ക് എന്താവാനാണ് ആഗ്രഹം എന്നുവെച്ചാല്‍ അതിനെ പിന്തുണക്കുമെന്നും താന്‍ അവളുമായി നല്ല ഫ്രണ്ട്‌ലി ആണെന്നും രഞ്ജുഷ പറയുന്നു.

Advertisement