ചെന്നൈ: മുന്‍ തെന്നിന്ത്യന്‍ നായിക രംഭ വീണ്ടും അമ്മയായി. ലാന്യ(7) യ്ക്കും സാഷ(3)യ്ക്കും പിന്നാലെ ഒരു ആണ്‍കുഞ്ഞിനാണ് കഴിഞ്ഞ ദിവസം രംഭ ജന്മം നല്‍കിയത്.
ടൊറോണ്ടോ മൗണ്ട്സ് സിനായ് ഹോസ്പിറ്റലില്‍ സപ്തംബര്‍ 23ന് ആയിരുന്നു രംഭ ആണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.
ഭര്‍ത്താവ് ഇന്ദ്രന് പദ്മനാഭനാണ് ഈ വിവരം ഇന്‍സ്റ്റാഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും ഇന്ദ്രന് പറയുന്നു.
മൂന്നാം ഗര്‍ഭകാലം ആഘോഷമാക്കി സീമന്ത ചടങ്ങില്‍ നൃത്തം ചെയ്യുന്ന രംഭയുടെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഭര്‍ത്താവ് ഇന്ദ്രന് പദ്മനാഭനൊപ്പമുള്ള ഗര്‍ഭകാല ഫോട്ടോകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
വിവാഹ ശേഷം അഭിനയരംഗത്തോടു വിട പറഞ്ഞ് ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം കാനഡയിലാണ് താമസം. 2010 ലായിരുന്നു ബിസിനസുകാരനായ ഇന്ദ്രന് പദ്മനാഭനുമായുള്ള രംഭയുടെ വിവാഹം.