അന്തരിച്ച മുന്‍മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ചാണ്ടിയെ സാമൂഹിക മാധ്യമത്തിലൂടെ അധിക്ഷേപിച്ച നടന്‍ വിനായകന്റെ പ്രവര്‍ത്തി മലയാളികള്‍ക്ക് ഏറെ നോവായി മാറിയിരുന്നു.എറണാകുളം ജില്ലാ കോണ്‍ഗ്രസ് (ഐ) കമ്മിറ്റി ജനറല്‍ സെക്രട്ടറി അജിത് അമീര്‍ ബാവ പോലീസില്‍ പരാതി നല്‍കിയതോടെ പോലീസ് നടപടിയും സ്വീകരിച്ചു.
വിനായകന്റെ കലൂരിലെ വീട്ടിലെത്തിയ പോലീസ് മൊബൈല്‍ ഫോണും പിടിച്ചെടുത്തു. അതേസമയം പെട്ടന്നുള്ള പ്രകോപനത്തിലായിരുന്നു ഫേസ്ബുക്ക് ലൈവെന്ന് വിനായകന്‍ പോലീസിനോട് പറഞ്ഞു. ക ലാ പാഹ്വാനത്തിനും മൃ ത ദേ ഹത്തെ അപമാനിച്ചതിനുമുള്ള വകുപ്പുകള്‍ ചുമത്തിയാണ് നടനെതിരെ കേസെടുത്തിരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതി.
ആരാണ് ഈ ഉമ്മന്‍ ചാണ്ടി, എന്തിനാണ് മൂന്നു ദിവസം, മാധ്യമങ്ങളോട് നിര്‍ത്തിപ്പോകാനും പറയുകയായിരുന്നു വിനായകന്‍. ഈ വീഡിയോ വ്യാപകമായി പ്രചരിക്കുകയും ആളുകള്‍ രോഷത്തോടെ വിനായകന് എതിരെ പ്രതികരിക്കുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് വിനായകന്‍ പോസ്റ്റ് പിന്‍വലിച്ചെങ്കിലും വീഡിയോ വലിയ തോതില്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെക്കപ്പെട്ടു. രൂക്ഷവിമര്‍ശനമായിരുന്നു താരത്തിനെതിരെ ഉയര്‍ന്നത്.
അതിനിടെ സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടിക്കൊണ്ടിരിക്കുന്നത് നടി രജിഷ വിജയന്‍ വിനാകനെ കുറിച്ച് മുമ്പ് പറഞ്ഞ കാര്യങ്ങളാണ്. താന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരനായ പുരുഷന്‍ വിനായകനാണെന്നായിരുന്നു രജിഷ പറഞ്ഞത്. ഇപ്പോഴിതാ ഇതില്‍ കൂടുതല്‍ വ്യക്തത വരുത്തി രംഗത്തെത്തിയിരിക്കുകയാണ് താരം.
മറ്റുള്ളവരില്‍ നിന്നെല്ലാം തികച്ചും വ്യത്യസ്തനാണ് വിനായകന്‍. ചിലരുടെ പേഴ്‌സണാലിറ്റി കാണുമ്പോള്‍ വളരെ യുണീക്കായി തോന്നുമെന്നും അദ്ദേഹത്തെ കാണുമ്പോള്‍ തനിക്ക് അങ്ങനെ തോന്നാറുണ്ടെന്നും വിനായകനെ സന്തോഷിപ്പിച്ചേക്കുമെന്ന് കരുതിയിട്ടല്ല താന്‍ ഇങ്ങനെ പറഞ്ഞതെന്നും രജിഷ പറയുന്നു.
തനിക്ക് അദ്ദേഹത്തെ ഭയങ്കര ഇഷ്ടമാണ്. വളരെ സ്വീറ്റായിട്ടുള്ള ആളാണെന്നും അദ്ദേഹത്തിന് സ്റ്റേറ്റ് അവാര്‍ഡ് കിട്ടിയപ്പോള്‍ അദ്ദേഹത്തിന്റെ കഴിവ് ചര്‍ച്ച ചെയ്യേണ്ടുന്നതിന് പകരം അദ്ദേഹത്തിന്റെ നിറമാണ് ചര്‍്ച്ച ചെയ്യപ്പെട്ടതെന്നും കാണാന്‍ ഹോട്ടാണ് അദ്ദേഹമെന്നും വളരെ സുന്ദരനാണെന്നും രജിഷ പറയുന്നു.