ജാതി എന്നത് ഒരു രീതിയിലും ആവശ്യമില്ലാത്ത സാധനം, സമൂഹത്തില്‍ നിന്നും എടുത്ത് കളയേണ്ട സമയം അതിക്രമിച്ചു, നിലപാട് തുറന്നുപറഞ്ഞ് രജിഷ വിജയന്‍

169

അനുരാഗ കരിക്കിന്‍ വെള്ളം എന്ന ഖാലിദ് റഹ്‌മാന്‍ സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രത്തിലൂടെ മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച താരമാണ് രജിഷ വിജയന്‍. ആദ്യ സിനിമയിലൂടെ തന്നെ മലയാള സിനിമയില്‍ ചുവടുറപ്പിക്കാന്‍ താരത്തിന് സാധിച്ചു.

Advertisements

അനുരാഗ കരിക്കിന്‍ വെള്ളം എന്ന സിനിമയിലെ കഥാപാത്രത്തിന് സംസ്ഥാന സര്‍ക്കാരിന്റെ മികച്ച നടിക്കുള്ള അവാര്‍ഡും രജിഷയ്ക്ക് ലഭിച്ചിരുന്നു. ജിയോ ബേബിയുടെ സംവിധാനത്തിലൊരുങ്ങിയ ആന്തോളജി ചിത്രമായ ഫ്രീഡം ഫൈറ്റ് എന്ന സീരീസിലെ ആദ്യചിത്രമായ ‘ഗീതു അണ്‍ചെയിന്‍ഡ്’ല്‍ പ്രധാനവേഷം ചെയ്യുന്നത് രജിഷ വിജയനാണ്.

Also Read: ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും എന്റെ കൈയ്യില്‍ മറുപടിയില്ല, എന്റെ ഉള്ളിലുള്ള ഉത്തരം തുറന്നുപറയാന്‍ കഴിയില്ല, തുറന്നടിച്ച് മഞ്ജു വാര്യര്‍

ലവ് ഫുള്ളി യുവര്‍ വേദ എന്ന ചിത്രമാണ് തിയ്യേറ്ററിലെത്താനിരിക്കുന്ന രജിഷയുടെ പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രോമൊഷനുമായി ബന്ധപ്പെട്ട പരിപാടിയില്‍ വെച്ച് രജിഷ പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ജാതി സമ്പ്രദായത്തെ കുറിച്ചുള്ള തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് രജിഷ.

സമൂഹത്തില്‍ നിന്നും ജാതി സമ്പ്രദായം എടുത്തുകളയേണ്ട സമയം അതിക്രമിച്ചുവെന്നും എന്നാല്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തില്‍ ജാതി മൂലമുള്ള പ്രശ്‌നങ്ങള്‍ കുറവാണെന്നും കൗമുദി മൂവിസിന് നല്‍കിയ അഭിമുഖത്തില്‍ താരം പറയുന്നു.

Also Read: അഞ്ച് കൊല്ലം പരസ്പരം മിണ്ടിയില്ല, ആ പിണക്കം മാറ്റിയത് ശ്രീവിദ്യ, തിലകനുമായുണ്ടായ വഴക്കിനെ കുറിച്ച് കെപിഎസി ലളിത പറഞ്ഞ വാക്കുകള്‍ ഇങ്ങനെ

താന്‍ ജാതീയതയുടെ ഭീകരാവസ്ഥ മനസ്സിലാക്കുന്നത് കര്‍ണ്ണന്‍, ജയ്ഭീം തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ച ശേഷമാണ്. കാസ്റ്റ് എന്നത് ഒരു രീതിയിലും ആവശ്യമില്ലാത്ത സാധനമാണെന്നും ഹൊറിബിള്‍ സിസ്റ്റമാണെന്നും എന്നോ എടുത്ത് കളയേണ്ട ഒന്നായിരുന്നുവെന്നും രജിഷ പറയുന്നു.

Advertisement