എന്റെ അഭിനയം കണ്ട് നാഗവല്ലി എന്ന് വരെ എഴുതി വെച്ചു, അഭിനയവുമായി ഒരു ബന്ധവുമില്ലായിരുന്നു, അപ്പന്‍ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് നടി രാധിക പറയുന്നു

713

കഴിഞ്ഞ മാസം തിയ്യേറ്ററുകളില്‍ എത്തിയ ചിത്രമായിരുന്നു അപ്പന്‍. നടന്‍ സണ്ണിവെയ്ന്‍, അലന്‍സിയര്‍, പൗളി വല്‍സന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തിയത്. ചിത്രത്തില്‍ രാധികയും അഭിനയിച്ചിരുന്നു.

Advertisements

ഈ ചിത്രം കണ്ടിറങ്ങിയവരാരും മറക്കാത്ത കഥാപാത്രമാണ് രാധിക അവതരിപ്പിച്ച ഷീല. ഇപ്പോഴിതാ റെഡ് എഫ്എമ്മിന് നല്‍കിയ അഭിമുഖത്തില്‍ താന്‍ സിനിമയിലേക്ക് എത്തിയതിനെക്കുറിച്ച് സംസാരിക്കുകയാണ് രാധിക.

Also Read; ജീവിതത്തിലേക്ക് അദ്ദേഹം വന്നപ്പോഴാണ് സ്റ്റേറ്റ് അവാർഡ് അടക്കമുള്ള സൗഭാഗ്യങ്ങൾ എനിക്ക് ലഭിച്ചത്: തുറന്നു പറഞ്ഞ് ശ്രുതി ലക്ഷ്മി

അഭിനയം തന്റെ സ്വപ്‌നങ്ങളിലേ ഇല്ലായിരുന്നുവെന്ന് രാധിക പറയുന്നു. തനിക്ക് അഭിനയ പരിചയമില്ലായിരുന്നുവെന്നും സിനിമ തന്റെ ലക്ഷ്യമേ ആയിരുന്നില്ലെന്നും രാധിക കൂട്ടിച്ചേര്‍ത്തു. കൊറോണ സമയത്തായിരുന്നു മോഡലിങ് ചെയ്ത് തുടങ്ങിയത്.

അതിന് ശേഷം ഒത്തിരി മെസ്സേജുകള്‍ വന്നു. സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്നൊക്കെ ചോദിച്ചപ. ആദ്യം ഫേക്ക് മെസ്സേജുകള്‍ ആണെന്ന് കരുതി വിട്ടുകളഞ്ഞുവെന്നും പിന്നീടാണ് ശരിക്കുമുള്ള മെസ്സേജാണെന്ന് മനസ്സിലായതെന്നും രാധിക പറയുന്നു.

അങ്ങനെ ഓഡിഷന് പോയി. മേക്കപ്പ് ഒന്നും ഇട്ടിട്ടില്ലായിരുന്നു. ഒരു പേടിയും ഇല്ലാതെയാണ് പോയത്. കിട്ടില്ലെന്ന് ഉറപ്പായിരുന്നുവെന്നും അതുപോലെ സംഭവിച്ചുവെന്നും രാധിക പറയുന്നു. തന്‌റെ അഭിനയം കണ്ട് ഓഡിഷന് വന്നയാള്‍ നാഗവല്ലി എന്നുവരെ എഴുതി വച്ചുവെന്നും രാധിക കൂട്ടിച്ചേര്‍ത്തു.

Also Read: അവിടെ മോഡേൺ ഡ്രസ്സിട്ട് നടക്കാനാണ് ഉദ്ദേശിക്കുന്നത്, കുട്ടി വസ്ത്രങ്ങളൊക്കെ എടുത്തിട്ടുണ്ട്, താൻ കുഞ്ഞുമായി ദുബായിലേക്ക് പോവുകയാണെന്ന് അനുശ്രി, അവിടെ ചെന്നാൽ അടിമുടിമാറുമെന്നും താരം

സിനിമയില്‍ അഭിനയിക്കുക അല്ല വേണ്ടതെന്നും ജീവിക്കണമെന്നും അദ്ദേഹം പറഞ്ഞുതന്നു. ആദ്യം തന്നെ സെലക്ട് ചെയ്തിരുന്നില്ല. എന്നാല്‍ പിന്നീട് ഷീല എന്ന കഥാപാത്രം തനിക്ക് ചെയ്യാന്‍ പറ്റുമെന്ന് പറഞ്ഞ് അദ്ദേഹം കോള്‍ ചെയ്തുവെന്നും അങ്ങനെ സിനിമയിലേക്ക് എത്തിയെന്നും രാധിക പറയുന്നു.

Advertisement