ഏറ്റവും അധികം ആരാധകർ ഉള്ള റിയാലിറ്റി ഷോയാണ് ബിഗ്ബോസ്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടി കൂടിയാണ് ബിഗ്ബോസ്. ഇപ്പോഴിതാ തെലുങ്ക് ബിഗ്ബോസ് സീസൺ ത്രീയിൽ മത്സരിച്ച പുനർനവി ഭൂപാളത്തിന്റെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഇതിനോടകം തന്നെ പുനർനവി നിരവധി ടെലിവിഷൻ പരിപാടികളിലും, വെബ്സീരിസുകളിലും ഭാഗമായിട്ടുണ്ട്.
നാടകവേദികളിൽ നിന്ന് സിനിമയിലേക്കെത്തിയ താരമാണ് പുനർനവി. തന്റെ പതിനേഴാം വയസ്സിലാണ് താരം സിനിമയിലേക്ക ചുവട് വെക്കുന്നത്. ആദ്യ ചിത്രത്തിൽ സഹനടിയായി അഭിനയിച്ച താരത്തിന് ആ വർഷം തന്നെ മികച്ച നടിക്കുള്ള ഫിലിം ഫെയർ പുരസ്കാരവും ലഭിച്ചു. ഇപ്പോഴിതാ തനിക്കെതിരെ വന്ന വാർത്തകളോട് കടുത്ത ഭാഷയിൽ പ്രതികരിച്ചിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘ഞാൻ എന്റെ സ്വവർഗാനുരാഗിയായ സുഹൃത്തുമായി ചേർന്ന് ഗർഭിണി ആണെന്നുള്ള യൂട്യൂബ് വാർത്തകൾ കണ്ടു.
കഴിഞ്ഞ മാസം ഞാൻ മരിക്കാറായി എന്ന തരത്തിലായിരുന്നു വാർത്ത. ഈ മാസം ഞാൻ ഗർഭിണിയാണ് എന്നാണ് വാർത്ത വന്നിരിക്കുന്നത്. ഗേ എന്നതിന്റെ ഏത് ഭാഗമാണ് യുട്യൂബ് സുഹൃത്തുക്കളെ നിങ്ങൾക്ക് മനസിലാകാത്തത്’. അതേ സമയം തെലുങ്ക് സിനിമ വ്യവസായത്തെക്കുറിച്ച് നടിയുടെ വാക്കുകൾ ഇങ്ങനെ:
തെലുങ്ക് ചലച്ചിത്ര വ്യവസായത്തിലേക്ക് വരുമ്പോൾ ഞാൻ ഒരുപാട് വാക്കുകൾ പറയാറുണ്ട്.. പക്ഷെ നാണംകെട്ട സംസ്കാരം ക്രമരഹിതമായി വളരുന്നത് ഞാൻ ശ്രദ്ധിച്ചു. അത് നന്നാക്കാൻ കഴിയാത്തതാണ്.’മാത്രമല്ല അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ടിട്ടും സ്ത്രീയോട് ബഹുമാനത്തോടും മാന്യതയോടും കൂടി പെരുമാറുന്നതിൽ തെലുങ്ക് സിനിമ വളരെ സെലക്ടീവാണ്. ലൈംലൈറ്റിന് മുന്നിൽ നിങ്ങൾ കാണുന്നത് സത്യമല്ല. സത്യം ത്രിമാനമാണ്. നിങ്ങളുടെ നഗ്നനേത്രങ്ങൾ കൊണ്ട് നിങ്ങൾ മനസിലാക്കുന്നത് നിങ്ങളുടെ സത്യം.’
നിങ്ങൾക്ക് എപ്പോഴാണ് ഒരു കുഞ്ഞ് ഉണ്ടാകാൻ പോകുന്നത്, എന്നുള്ള ചോദ്യങ്ങളും നിർത്തുക. എനിക്ക് കുഞ്ഞുങ്ങളെ ഇഷ്ടമാണ്. പക്ഷെ എനിക്ക് എന്റെ കുഞ്ഞുങ്ങളെ ആവശ്യമില്ല’.ഇവിടെ സത്യം എന്തെന്നാൽ ഞാൻ പ്ര?ഗ്നന്റ് അല്ല. ഗർഭധാരണം ഭൂരിഭാഗം സ്ത്രീകൾക്കും ഹൃദയ സ്പർശിയായ വിഷയമാണ്. അതിനാൽ ആരാണ് നിങ്ങളുടെ അടുപ്പിൽ ബൺ ഇടാൻ പോകുന്നത്?. എന്നതുപോലുള്ള ചോദ്യങ്ങൾ ചോദിക്കുന്നത് നിർത്തുക.’