അടുത്തിടെ പുറത്തിറങ്ങിയ ഏറ്റവും പുതിയ മമ്മൂട്ടി ചിത്രമാണ് റോഷാക്ക്. വ്യത്യസ്തമായ രീതിയില്‍ ഒരുക്കിയ ചിത്രം ഇന്നും പ്രേക്ഷക പ്രശംസ നേടി മുന്നേറുകയാണ്. തിയ്യേറ്ററുകളില്‍ നിന്നെല്ലാം മികച്ച പ്രതികരണമാണ് നേടിക്കൊണ്ടിരിക്കുന്നത്.
ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അതില്‍ ഒരുപടി മുന്നില്‍ നില്‍ക്കുകയാണ് അമ്മു എന്ന കഥാപാത്രം. ജീവിത പ്രാരാബ്ധങ്ങള്‍ കൊണ്ട് സ്വന്തം ശരീരം വില്‍ക്കേണ്ടി വന്ന സ്ത്രീയാണ് അമ്മു. എന്നാല്‍ ആത്മധൈര്യത്തോടെ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന അമ്മു പ്രേക്ഷകര്‍ക്ക് ഒരു പുതിയ അനുഭവം തന്നെയായിരുന്നു.
ഈ കഥാപാത്രത്തെ അനശ്വരമാക്കിയിരിക്കുന്നത് നടി പ്രിയംവദ കൃഷ്ണനാണ്. തൊട്ടപ്പന്‍ എന്ന ചിത്രത്തിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ പ്രിയംവദയ്ക്ക് ഈ ചിത്രത്തിലെ അഭിനയത്തിന് സംസ്ഥാന സര്‍ക്കാരിന്റെ സ്‌പെഷല്‍ ജൂറി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.
നിരവധി ചിത്രങ്ങളില്‍ പ്രിയംവദ ഇതിനോടകം അഭിനയിച്ചു. എന്നാല്‍ പലതും ഇതുവരെ റിലീസ് ആയിട്ടില്ല. റോഷാക്കില്‍ ലഭിച്ച അവസരവും, മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതും ഭാഗ്യമായി കരുതുന്നുവെന്ന് പറയുകയാണ് ഒരു അഭിമുഖത്തില്‍ പ്രിയംവദ.
മമ്മൂട്ടിയോടൊപ്പം അഭിനയിക്കാന്‍ അവസരം ലഭിച്ചപ്പോള്‍ ശരിക്കും അമ്പരപ്പായിരുന്നുവെന്നും കുറച്ചുദിവസം മാത്രമേ വര്‍ക്ക് ഉണ്ടായിരുന്നുവെങ്കിലും അ്‌ദ്ദേഹത്തിനൊപ്പം അഭിനയിക്കുമ്പോള്‍ താന്‍ നെര്‍വസ് ആയിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.
Also Read: ഇനി സിനിമ ചെയ്യില്ല, ആരാധകരെ വിഷമത്തിലാഴ്ത്തുന്ന തീരുമാനവുമായി അജിത്ത്
അമ്മു എന്ന കഥാപാത്രം ചെയ്യാന്‍ മമ്മൂട്ടി തന്നെ ഒരുപാട് സഹായിച്ചുവെന്നും ക്ഷമാപൂര്‍വ്വം പല കാര്യങ്ങളും പറഞ്ഞുതന്നുവെന്നും പ്രിയംവദ പറയുന്നു. ഇന്ന് റോഷാക്ക് കണ്ട് പലരും വിളിക്കുന്നുണ്ടെന്നും നല്ല അഭിപ്രായമാണ് പറയുന്നതെന്നും താരം പറയുന്നു.