നിറയെ ആരാധകരെ നേടിയെടുത്ത് തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സൂപ്പര്‍ നടിയാണ് പ്രിയാ മണി. ഇതിനോടകം മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലെല്ലാം സാന്നിധ്യ മറിയിച്ച പ്രിയാമണി പാലക്കാട് സ്വദേശിനിയാണ്.
പരുത്തിവീരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയ പ്രിയാ മണി മലയാളത്തില്‍ തിരക്കഥ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരവും നേടിയിട്ടുണ്ട്. എല്ലാ ഭാഷകളും ഒരു പോലെ കൈകാര്യം ചെയ്യാനറിയാവുന്ന നടിക്ക് ഇതും കരിയറില്‍ ഗുണം ചെയ്തിരുന്നു.
മമ്മൂട്ടി മോഹന്‍ലാല്‍ പൃഥ്വിരാജ് അടക്കമുള്ള ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം പ്രിയാ മണി മലയാളത്തില്‍ അഭിനയിച്ചിട്ടുണ്ട്. അതേസമയം കരിയറിന്റെ തുടക്കം മുതല്‍ പിടിച്ചു നില്‍ക്കാന്‍ ബുദ്ധിമുട്ടിയ പ്രിയാമണിക്ക് കഴിഞ്ഞ വര്‍ഷങ്ങളിലായാണ് തിരക്കേറിയത്. ആമസോണ്‍ പ്രൈം സീരീസായ ഫാമിലി മാനിലെ പ്രിയാമണിയുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
ഒപ്പം ധനുഷ് ചിത്രം അസുരന്റെ തെലുങ്ക് പതിപ്പായ നരപ്പയിലും പ്രിയാമണി നായികയായെത്തി. അടുത്തിടെ പുറത്തിറങ്ങിയ വിരാട പര്‍വം എന്ന തെലുങ്ക് സിനിമയിലും പ്രിയാമണി ഒരു മാവോയിസ്റ്റിന്റെ വേഷത്തില്‍ എത്തിയിരുന്നു. തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി പ്രിയാമണി അഭിനയിച്ച ഒരുപിടി ചിത്രങ്ങളാണ് ഇനി പുറത്തിറങ്ങാനുള്ളത്.
ഇപ്പോഴിതാ പ്രിയാമണിയുടെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. പ്രിയാമണി ഭര്‍ത്താവ് മുസ്തഫയുമായി വേര്‍പിരിയുകയാണെന്ന വാര്‍ത്തകളാണ് പ്രചരിക്കുന്നവയില്‍ ഏറെയും. ഇരുവരും രണ്ടുവീടുകളിലാണ് ഇപ്പോള്‍ താമസിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കുന്നതിനിടെ പ്രിയാമണിയുടെ മുമ്പുള്ള അഭിമുഖങ്ങളിലെ ചില ഭാഗങ്ങളാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. മുസ്തഫ ജീവിതത്തിലേക്ക് വന്നതിന് ശേഷമുള്ള മാറ്റങ്ങളെക്കുറിച്ചാണ് നടി സംസാരിക്കുന്നത്.
മുസ്തഫ തന്റെ അടുത്ത സുഹൃത്താണെന്നും മുസ്തഫ ജീവിതത്തിലേക്ക് വന്നതോടെയാണ് യാത്രകളോട് തനിക്ക് ഇഷ്ടം തുടങ്ങിയതെന്നുമൊക്കെയാണ് പ്രിയാമണി പറയുന്നത്.