ശരീരവും ജീവിതവും എന്റേതാണ്, ഇഷ്ടമുള്ളത് പോലെ ജീവിക്കാനാണ് മാതാപിതാക്കള്‍ പറയുന്നത്, അവരെ ബാധിക്കാത്ത ഒന്നും എന്നെയും ബാധിക്കില്ല, തുറന്നടിച്ച് പ്രിയ വാര്യര്‍

2783

ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഹിറ്റ് ഗാന രംഗത്തിലൂടെ തന്നെ ലോകം മുഴുവനും ഉള്ള സിനിമാ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് നടി പ്രിയാ വാര്യര്‍. കേരളത്തിന് പുറത്തും ആരാധകരെ സമ്പാദിച്ച താരമാണ് പ്രിയ.

ഈ ഗാന രംഗത്തിലെ ഒരു കണ്ണിറുക്കലാണ് താരത്തെ പ്രശസ്തിയിലേയ്ക്ക് നയിച്ചത്. പാട്ട് രംഗം അതിവേഗമാണ് വൈറലായത്. തൊട്ടുപിന്നാലെ താരത്തിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ലക്ഷക്കണക്കിന് പേരാണ് ഫോളോ ചെയ്തത്. പ്രശസ്തി നേടിയതിന് പിന്നാലെ ഒരുപാട് വിമര്‍ശനങ്ങളും താരത്തിന് നേരിടേണ്ടതായി വന്നു.

Advertisements

സോഷ്യല്‍മീഡിയ ട്രോളുകള്‍ക്കും നടി ഇരയായി. ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലൗ എന്ന ചിത്രത്തിലെ ആദ്യ ഗാനം ഹിറ്റായപ്പോള്‍ താരം പ്രധാനമായും എത്തിയ ഗാനത്തിന് നേരെ വന്‍ ഡീഗ്രേഡിംഗ് ആണ് നടന്നത്. ഡിസ്ലൈക്ക് അടിച്ചാണ് ആരാധകര്‍ പ്രിയ വാര്യയര്‍ക്ക് നേരെ തിരിഞ്ഞത്.

Also Read
അമ്മോ മാരകം, എസ്തറിന്റെ പുതിയ കിടിലൻ ഫോട്ടോസ് കണ്ട് കണ്ണുതള്ളി ആരാധകർ..

ഈ ചിത്രത്തിന് പിന്നാലെ താരം മലയാള സിനിമാ ലോകം വിട്ട് ബോളിവുഡിലേയ്ക്ക് ചേക്കേറുകയായിരുന്നു. എങ്കിലും താരത്തിന് ഇഷ്ടംപോലെ മലയാളികളായ ആരാധകരും കൂടെയുണ്ട്. ഇപ്പോഴിതാ വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് പ്രിയ.

ഫോര്‍ ഇയേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് പ്രിയയുടെ മടങ്ങി വരവ്. രഞ്ജിത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നല്‍കിയ പ്രിയയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്.

kalyani-priyadarshan

സിനിമ ഒരു മോശം മേഖലയാണെന്നാണ് പലരും വിചാരിക്കുന്നതെന്നും ഇത് ഡേയ്ഞ്ചറസായിട്ടുള്ള മേഖലയാണെന്നാണ് പലരും തന്നോട് പറഞ്ഞതെന്നും പ്രിയ പറയുന്നു. എന്നാല്‍ തന്റെ മാതാപിതാക്കള്‍ തനിക്ക് ഒത്തിരി പിന്തുണയുണ്ടെന്നും ഇഷ്ടമുള്ളത് പോലെ ചെയ്‌തോളൂ എന്നാണ് അവര്‍ തന്നോട് പറഞ്ഞതെന്നും പ്രിയ പറയുന്നു.

അച്ഛനും അമ്മയും തന്നോട് പറഞ്ഞത് ഇത് തന്റെ ജീവിതമാണെന്നും വരാമുള്ളത് എന്തായാലും വരും പിന്നെ താന്‍ ഇത്ര വരെ എത്തിയത് വെറുതെയാവില്ലെന്നുമായിരുന്നുവെന്നും പ്രിയ കൂട്ടിച്ചേര്‍ത്തു. തന്റെ കുടുംബത്തെ ബാധിക്കാത്ത ഒരു പ്രശ്‌നവും തന്നെയും ബാധിക്കുന്നില്ലെന്നും ജീവിതവും ശരീരവും തന്റേതാണെന്നും പ്രിയ പറയുന്നു.

Also Read
കുട്ടി പാവാട ഇട്ട് ഹോട്ട് ലുക്കിൽ ചെടിനട്ട് നടി പത്മ പ്രിയ, വീഡിയോ വൈറൽ, തേച്ചൊട്ടിച്ച് ആരാധകർ

Advertisement