ദിലീപിന്റെ 148ാം ചിത്രം, നായികയായി പ്രണിത സുഭാഷ്, ആകാംഷയോടെ ആരാധകര്‍

445

തമിഴകത്തെ താരമാണെങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാരമാണ് നടി പ്രണിത. വിവാഹവിശേഷങ്ങളും അമ്മയാകാന്‍ പോകുന്ന വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് താരം ഇന്ന്.

Advertisements

കന്നട സിനിമകളിലൂടെ അഭിനയം തുടങ്ങിയ പ്രണിത തെലുങ്ക്, തമിഴ് സിനിമകളിലും ശ്രദ്ധ നേടുകയായിരുന്നു. കാര്‍ത്തിക്കൊപ്പം അഭിനയിച്ച ശകുനി എന്ന ചിത്രത്തിലെ വേഷവും സൂര്യയ്‌ക്കൊപ്പം അഭിനയിച്ച മാസ് എന്ന സിനിമയിലെ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

Also Read: ഞാന്‍ ഒരു പാവം വലംപിരി ശംഖിന്റെ പരസ്യം ചെയ്തപ്പോള്‍ പരിഹാസവും ട്രോളുകളും, സച്ചിന്‍ ബൂസ്റ്റ് കുടിച്ചിട്ടാണോ ക്രിക്കറ്റ് താരമായത്, വിമര്‍ശകരോട് പൊട്ടിത്തെറിച്ച് ഊര്‍മിള ഉണ്ണി

ഇപ്പോഴിതാ മലയാളത്തിന്റെ വെള്ളിത്തിരയിലേക്ക് എത്താനൊരുങ്ങുകയാണ് തെന്നിന്ത്യന്‍ താരസുന്ദരി. മജനപ്രിയ നായകന്‍ ദിലീപിന്റെ നായികയായിട്ടാണ് പ്രണിതയുടെ മലയാളത്തിലേക്കുള്ള അരങ്ങേറ്റം. 2022ല്‍ശ്രദ്ധ നേടിയ ചിത്രമായ ഉടല്‍ സംവിധായകന്‍ രഘുനന്ദനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ദിലീപിന്റെ 148ാം ചിത്രമാണിത്. വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം, ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. എന്നാല്‍ അധികം വൈകാതെ തന്നെ പുറത്തുവിടുമെന്നും ചിത്രത്തിന്റെ ഷൂട്ടിങ് കോട്ടയത്ത് ആരംഭിക്കാനൊരുങ്ങുകയാണെന്നും സംവിധായകന്‍ അറിയിച്ചു.

Also Read: ശാലിനിയെ പ്രണയിച്ച് പോകുമോ എന്ന് അജിത്ത് ഭയപ്പെട്ടിരുന്നു, അതുകൊണ്ട് പെട്ടെന്ന് സിനിമയുടെ ഷൂട്ട് തീര്‍ക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു, എന്നാല്‍ പേടിച്ചതുപോലെ തന്നെ സംഭവിച്ചു, താരദമ്പതികളുടെ പ്രണയകഥ പറഞ്ഞ് സംവിധായകന്‍

ചിത്രത്തില്‍ പ്രണിതയെ കൂടാതെ നിത പിള്ളയും നായികയായി അഭിനയിക്കുന്നുണ്ട്. പൂമരം, പാപ്പന്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികളുടെ ഇഷ്ടം ഏറ്റുവാങ്ങിയ നായികയാണ് നിത പിള്ള. അതേസമയം, ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളെല്ലാം അണിയറ പ്രവര്‍ത്തകര്‍ സസ്‌പെന്‍സാക്കി വെച്ചിരിക്കുകയാണ്.

Advertisement