ദിലീപിന്റെ തങ്കമണി എനിക്ക് വളരെ സ്‌പെഷ്യല്‍ ചിത്രം, ദയവുചെയ്ത് കുറച്ച് സ്‌നേഹം തരണം, വൈറലായി നടി പ്രണിതയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്

77

തമിഴകത്തെ താരമാണെങ്കിലും മലയാളികള്‍ക്കും ഏറെ പ്രിയപ്പെട്ടതാരമാണ് നടി പ്രണിത. വിവാഹവിശേഷങ്ങളും അമ്മയാകാന്‍ പോകുന്ന വിശേഷങ്ങളുമെല്ലാം താരം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചിരുന്നു. വിവാഹ ശേഷവും പ്രണിത സിനിമയില്‍ സജീവമായിരുന്നു.

Advertisements

ജനപ്രിയ നടന്‍ ദിലീപ് നായകനായി എത്തിയ തങ്കമണി എന്ന ചിത്രത്തില്‍ പ്രണിത വളരെ പ്രധാനപ്പെട്ട റോളില്‍ എത്തുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രം തിയ്യേറ്ററുകളിലെത്തിയത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Also Read:ജീവനൊടുക്കാതെ എങ്ങനെ പിടിച്ചുനിന്നുവെന്ന് പലരും ചോദിച്ചിട്ടുണ്ട്, കൂടെയുണ്ടായിരുന്നത് അമ്മയും അമ്മൂമ്മയും മാത്രം, അനുഭവം തുറന്ന് പറഞ്ഞ് ശാലു മേനോന്‍

ചിത്രത്തില്‍ അര്‍പിത നാഥ് ഐപിഎസ് എന്ന കഥാപാത്രത്തെയാണ് പ്രണിത അവതരിപ്പിക്കുന്നത്. താരം തങ്കമണിയുടെ പ്രൊമോഷന്‍ പരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. എന്നാല്‍ സോഷ്യല്‍മീഡിയയിലൂടെയും മറ്റും ചിത്രം പ്രൊമോട്ട് ചെയ്യാന്‍ പരിശ്രമിച്ചിട്ടുണ്ട്.

ഇപ്പോഴിതാ തങ്കമണിയെ കുറിച്ച് പ്രണിത ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്. തങ്കമണിയിലെ കഥാപാത്രത്തിന്റെ വേഷത്തില്‍ കാരവാനില്‍ നിന്നും എടുത്ത ചിത്രങ്ങള്‍ക്കൊപ്പമാണ് പ്രണിതയുടെ പോസ്റ്റ്.

Also Read:സാനിയ കമന്റ് ചെയ്താല്‍ റിവ്യൂവും ഡാന്‍സും നിര്‍ത്തുമെന്ന് അലന്‍ ജോസ് പെരേര, ഒട്ടും വൈകാതെ കമന്റുമായെത്തി സാനിയയും, സമൂഹത്തിന് വേണ്ടി ചെയ്ത വലിയ ഉപകാരമെന്ന് ആരാധകര്‍

തങ്കമണി തനിക്ക് എത്രത്തോളം പ്രിയപ്പെട്ടതാണെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു പ്രണിത ചിത്രങ്ങള്‍ പങ്കുവെച്ചത്. ഒരു ചിത്രത്തില്‍ ഭര്‍ത്താവ് നിഥിന്‍ രാജുവിനെ ചേര്‍ത്തുപിടിച്ചിട്ടുമുണ്ട്. തന്റെ ഒരു സിനിമയുടെ സെറ്റില്‍ ഭര്‍ത്താവ് എത്തുന്നത് ഇതാദ്യമായിട്ടാണെന്ന് പ്രണിത പറയുന്നു.

പ്രസവ ശേഷം താന്‍ ചെയ്ത ആദ്യ ചിത്രമാണ് തങ്കമണി. അതിനാല്‍ പല കാരണങ്ങള്‍ കൊണ്ടും തനിക്ക് ഈ ചിത്രം വളരെ സ്‌പെഷ്യലാണെന്നും ദയവുചെയ്ത് നിങ്ങളുടെ കുറച്ച് സ്‌നേഹം തരണമെന്നും പ്രണിത സോഷ്യല്‍മീഡിയയില്‍ കുറിച്ചു.

Advertisement