വളരെ ചുരുങ്ങിയ കാലം കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായ താരസുന്ദരിയാണ് നടി പൂജ ഹെഗ്ഡെ. തെന്നിന്ത്യയില്‍ ഏറ്റവും താരമൂല്യം കൂടിയ നായികമാരില്‍ ഒരാളായിരുന്നു പൂജ ഹെഗ്ഡെ. തമിഴ് ചിത്രം മുഖംമൂടിയിലൂടെയാണ് നടി സിനിമയിലേക്ക് അരങ്ങേറിയത്.
പിന്നീട്പൂജ തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് കൂടുതല്‍ സജീവമായത്. തെലുങ്ക് സൂപ്പര്‍താരം അല്ലു അര്ജുന് ചിത്രം അല വൈകുന്ദപുരം ലോ (അങ്ങ് വൈരുണ്ടപുരത്ത്) യുടെ വിജയമാണ് നടിയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്.
അഭിനയ പ്രാധാന്യമുളള വേഷങ്ങള്‍ക്കൊപ്പം ഗ്ലാമറസ് റോളുകളിലും തിളങ്ങിയിരുന്നു താരം. ഒരു കാലത്ത് കൈനിറയെ സിനിമകളുണ്ടായിരുന്ന താരത്തിന്റെ കരിയര്‍ ഇപ്പോള്‍ തകര്‍ച്ചയിലാണെന്നാണ് പുറത്തുവരുന്ന വിവരം. തുടര്‍ച്ചയായി മിക്ക സിനിമകളും പരാജയപ്പെട്ടതോടെയാണ് താരത്തിന്റെ കരിയര്‍ പ്രതിസന്ധിയിലായിരിക്കുന്നത്.
അടുത്തിടെ പുറത്തിറങ്ങിയ പൂജയുടെ മിക്ക ചിത്രങ്ങളും പാരജയമായിരുന്നു. ഇതോടെ തന്റെ പ്രതിഫലം വരെ താരം കുറച്ചതായാണ് വിവരം. ത്രിവിക്രം ശ്രീനിവാസ് മഹേഷ് ബാബു ചിത്രം ഗുണ്ടൂര്കാരത്തിന് വേണ്ടി 4കോടി രൂപയായിരുന്നു താരം ആവശ്യപ്പെട്ടത്.
എന്നാല്‍ അണിയറ പ്രവര്‍ത്തകര്‍ ഇതിന് തയ്യാറായില്ല. തുടര്‍ന്ന് താരം ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. ഇപ്പോള്‍ പൂജയെ 70 ലക്ഷം രൂപ നല്കി ചിത്രത്തിലെ ഒരു ഐറ്റം സോങ് ചെയ്യാന്‍ വേണ്ടി മാത്രം വിളിക്കാനാണ് അണിയറ പ്രവര്‍ത്തകര്‍ ആലോചിക്കുന്നത്.