മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ പ്രധാന വേഷത്തില്‍ എത്തിയ ചന്ദ്രലേഖയിലെ നായികയായി മലയാളത്തിലെത്തിയ ബോളിവുഡ് താര സുന്ദരിയാണ് പൂജ ബത്ര. പിന്നീട് മമ്മൂട്ടി പ്രിയദര്ശന് ചിത്രം മേഘം, ജയറാം നായകനായ ദൈവത്തിന്റെ മകന് തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പൂജ ബത്ര പ്രിയങ്കരിയായി മാറി.
അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണെങ്കിലും പൂജ സമൂഹ മാധ്യമങ്ങളില്‍ സജീവമാണ്. ഇതിനിടെ താരം രണ്ടാമതും വിവാഹിതയായിരുന്നു. ആരാധകര്‍ക്ക് പ്രിയപ്പെട്ട വില്ലനെയാണ് താരം വിവാഹം കഴിച്ചിരിക്കുന്നത്. താന്‍ പ്രണയത്തിലാണെന്നും പിന്നീട് വിവാഹിതയായെന്നും സോഷ്യല്‍ മീഡിയയിലൂടെയാണ് പൂജ ആരാധകരെ അറിയിച്ചിരുന്നത്.
പ്രാണപ്രിയനൊപ്പം സമയം ചെലവിടുമ്പോള്‍ ജീവിതം ആഘോഷമാണെന്ന് കാമുകന്റെ കൈചേര്ത്തുള്ള ചിത്രം പങ്കുവച്ചു കൊണ്ട് പൂജ കുറിച്ചിരുന്നു. നടന് നവാബ് ഷായെയാണ് പൂജ രണ്ടാമത് വിവാഹം ചെയ്തിരിക്കുന്നത്. പൂജ ബത്രയ്ക്കൊപ്പമുള്ള ചിത്രം നവാബ് ഷായാണ് ആദ്യമായി ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ചത്.
2003 ല്‍ യുഎസിലെ ഡോക്ടര്‍ സോനു എസ് അലുവാലിയയെ നടി പൂജ വിവാഹം ചെയ്തിരുന്നു. വിവാഹത്തിന് ശേഷം അഭിനയത്തില്‍ നിന്ന് പൂജ വിട്ടു നില്‍ക്കുകയായിരുന്നു. പക്ഷെ എട്ട് വര്‍ഷം മാത്രമേ ആ ദാമ്പത്യ ജീവിതം നീണ്ടു നിന്നുള്ളൂ. പിന്നീട് ഇരുവരും 2011 ല്‍ വേര്‍പിരിഞ്ഞു.
വിവാഹ മോചനത്തിന് ശേഷമാണ് അഭിനേതാവായ നവാബ് ഷായുമായുള്ള തന്റെ ബന്ധത്തെക്കുറിച്ച് പൂജ വെളിപ്പെടുത്തിയത്. ഇരുവരും നീണ്ട നാളത്തെ പ്രണയത്തിനൊടുവില്‍ 2019 ല്‍ വിവാഹിതരായത്.
നവാബ് ഷാ ടൈഗര്‍ സിന്ദഗി, ഭാഗ് മില്‍ഖ ഭാഗ്, ഡോണ്‍ 2, ലക്ഷ്യ തുടങ്ങിയ ചിത്രങ്ങളില്‍ വേഷമിട്ട നടനാണ്. കൂടാതെ, മലയാള സിനിമ പ്രേക്ഷകര്‍ക്കും പ്രിയപ്പെട്ട താരമാണ് ഇദ്ദേഹം.
മമ്മൂട്ടിയുടേതും മോഹന്ലാലിന്റേതുമുള്പ്പെടെ അര ഡസനിലേറെ മലയാള സിനിമകളില്‍ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തിയ താരമാണ് ഇദ്ദേഹം. രൗദ്രം, കാണ്ഡഹാര്‍, രാജാധിരാജ തുടങ്ങിയ സൂപ്പര്‍താര ചിത്രങ്ങളിലുമഭിനയിച്ചു.