നാടക രംഗത്ത് നിന്നും എത്തി മലയാള സിനിമാ സീരിയല്‍ രംഗത്ത് ഏറെ ശ്രദ്ധേയ ആയി മാറിയ നടിയാണ് പൊന്നമ്മ ബാബു. അമ്മ വേഷങ്ങളിലൂടെയും സഹോദരി വേഷങ്ങളിലൂടെയും സഹനടി വേഷങ്ങളിലൂടെയും നിരവധി സിനിമകളില്‍ പൊന്നമ്മ ബാബു വേഷമിട്ടിട്ടുണ്ട്.
ഇതിനോടകം സിനിമയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ് പൊന്നമ്മ ബാബു. നാടക രംഗത്ത് നിന്നുമാണ് പൊന്നമ്മ ബാബു സിനിമയില്‍ എത്തിയത്. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ താരം ആദ്യമായി അഭിനയിക്കുന്നത്.
Also Read: ഇത്തിരി അധികം കടന്നുപോയി, ഒരു സീരിയല്‍ നടന്‍ തന്നോട് പറഞ്ഞ നുണക്കഥ വെളിപ്പെടുത്തി ഷാജു
നിസാര്‍ സംവിധാനം ചെയ്ത പടനായകന്‍ എന്ന ചിത്രത്തിലൂടെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരം ഇതുവരെ. തന്റെ പേര് പൊന്നമ്മ ബാബു എന്നാണെങ്കിലും എല്ലാവരും തന്നെ പൊന്നൂസ് എന്നാണ് വിളിക്കാറുള്ളതെന്ന് താരം പറയുന്നു.
പൊതുവേ തടിച്ച ശരീര പ്രകൃതമാണ് നടിയുടേത്. ഇപ്പോഴിതാ താന്‍ നേരിട്ട ബോഡി ഷെയിമിങിനെക്കുറിച്ചും തന്റെ വണ്ണത്തെ പരിഹസിച്ചവര്‍ക്ക് നല്‍കിയ മറുപടിയെക്കുറിച്ചും പറയുകയാണ് പൊന്നമ്മ ബാബു. തന്റെ വണ്ണത്തെക്കുറിച്ച് ആരെങ്കിലും പറഞ്ഞാല്‍ ദേഷ്യം വരുമെന്നും കാശ് കൊടുത്ത് ഭക്ഷണം കഴിച്ച് വന്ന തടിയാണെന്നും വെറുതെ വന്നതല്ലെന്നും പൊന്നമ്മ ബാബു പറയുന്നു.
Also Read: ഇത്തിരി അധികം കടന്നുപോയി, ഒരു സീരിയല്‍ നടന്‍ തന്നോട് പറഞ്ഞ നുണക്കഥ വെളിപ്പെടുത്തി ഷാജു
സിനിമ പ്രൊഡക്ഷനിലെ ഭക്ഷണം കഴിച്ച് വന്ന തടിയല്ല, വണ്ണം വെക്കാന്‍ ആഗ്രഹം ഉള്ളതുകൊണ്ട് പണം മുടക്കി ഭക്ഷണം വാങ്ങിക്കഴിച്ച് വന്ന തടിയാണ്. തന്റെ സിനിമയില്‍ നായികയാവാന്‍ അവസരം കിട്ടിയാല്‍ തടി കുറയ്ക്കുമോ എന്ന് ഒരു ദിവസം തന്നോട് മമ്മൂട്ടി ചോദിച്ചുവെന്നും താന്‍ ഇല്ലെന്ന് പറഞ്ഞുവെന്നും പൊന്നമ്മ കൂട്ടിച്ചേര്‍ത്തു.
തനിക്ക് മമ്മൂട്ടിയുടെ നായികയാവാന്‍ ഒരുപാട് ഇഷ്ടമുണ്ടായിരുന്നുവെന്നും പക്ഷേ തടി കുറക്കാന്‍ തയ്യാറായിരുന്നില്ലെന്നും പൊന്നമ്മ ബാബു പറയുന്നു.