നാടക രംഗത്ത് നിന്നും എത്തി മലയാള സിനിമാ സീരിയല്‍ രംഗത്ത് ഏറെ ശ്രദ്ധേയ ആയി മാറിയ നടിയാണ് പൊന്നമ്മ ബാബു. അമ്മ വേഷങ്ങളിലൂടെയും സഹോദരി വേഷങ്ങളിലൂടെയും സഹനടി വേഷങ്ങളിലൂടെയും നിരവധി സിനിമകളില്‍ പൊന്നമ്മ ബാബു വേഷമിട്ടിട്ടുണ്ട്.
ഇതിനോടകം സിനിമയില്‍ കാല്‍ നൂറ്റാണ്ട് പിന്നിട്ടു കഴിഞ്ഞിരിക്കുകയാണ് പൊന്നമ്മ ബാബു. നാടക രംഗത്ത് നിന്നുമാണ് പൊന്നമ്മ ബാബു സിനിമയില്‍ എത്തിയത്. പാലാ സെന്റ് മേരീസ് സ്‌കൂളില്‍ പത്താംക്ലാസില്‍ പഠിക്കുമ്പോഴാണ് ഏറ്റുമാനൂര്‍ സുരഭിലയുടെ മാളം എന്ന നാടകത്തില്‍ താരം ആദ്യമായി അഭിനയിക്കുന്നത്.
നിസാര്‍ സംവിധാനം ചെയ്ത പടനായകന്‍ എന്ന ചിത്രത്തിലൂടെയായാണ് സിനിമയില്‍ തുടക്കം കുറിച്ചത്. മൂന്നൂറിലധികം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് താരം ഇതുവരെ. ഇന്ന് സീരിയലില്‍ സജീവമായിരിക്കുകയാണ് താരം. ഇപ്പോഴിതാ സീരിയലില്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് പൊന്നമ്മ.
തനിക്ക് സീരിയലില്‍ അഭിനയിക്കാന്‍ ധാരണയൊന്നുമില്ലായിരുന്നു. സിനിമയുടെ തിരക്കുകള്‍ കൊണ്ട് തനിക്ക് നേരത്തെ സീരിയലില്‍ അഭിനയക്കാന്‍ കഴിഞ്ഞില്ലെന്നും മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലാണ് ഇപ്പോള്‍ താന്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നതെന്നും പൊന്നമ്മ ബാബു പറഞ്ഞു.
സീരിയലില്‍ താന്‍ നല്ല രീതിയില്‍ ഒരുങ്ങാറുണ്ട്. നല്ല വസ്ത്രങ്ങളും ആഭരണങ്ങളും അണിയാറുണ്ടെന്നും പലപ്പോഴും തന്റെ ആഭരണങ്ങള്‍കണ്ട് എവിടെ നിന്നാണ് വാങ്ങിയതെന്ന് പലരും ചോദിച്ചിട്ടുണ്ടെന്നും എന്നാല്‍ സാധാരണ ലൈഫില്‍ താന്‍ വളരെ സിമ്പിളാണെന്നും പൊന്നമ്മ പറയുന്നു.
താന്‍ സിനിമയിലെത്തിയതിനെ കുറിച്ചും പൊന്നമ്മ ബാബു സംസാരിക്കുന്നുണ്ട്. അവസരം ചോദിച്ച് അങ്ങോട്ട് ചെന്നതല്ലെന്നും തന്നെ സിനിമ തേടിയെത്തിയതാണെന്നും അതുകൊണ്ട് മരിക്കുന്നത് വരെ സിനിമയോട് സ്‌നേഹവും കടപ്പാടുമുണ്ടെന്നും താരം പറയുന്നു.