തന്റെ ദേഷ്യത്തെ കുറിച്ചും അഹങ്കാരത്തെ കുറിച്ചും നടി പാർവ്വതി പറയുന്നത് കേട്ടോ, ജയറാം എന്നെ എങ്ങനെ പ്രണയിച്ചു എന്ന് അറിയില്ലെന്നും താരം

736

മലയാളത്തിന്റെ സൂപ്പർഹിറ്റ് ഡയറക്ടർ ബാലചന്ദ്രമേനോന്റെ വിവാഹിതരെ ഇതിലെ എന്ന ചിത്രത്തിലെ നായികയായ സിനിമയിൽ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താര സുന്ദരിയാണ് നടി പാർവ്വതി. സിനിമയിൽ തിളങ്ങി നിൽക്കുമ്പോൾ തന്നെ അക്കാലത്തെ പുതുമുഖമായിരുന്ന നടൻ ജയറാമിനെ പാർവ്വതി പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. 1992ലാണ് താരങ്ങൾ വിവാഹിതരായത്.

അതേ സമയം ഇപ്പോൾ മലയാള സിനിമയിലെ മാതൃകാ ദമ്പതികളാണ് ഇരുവരും. സിനിമയിൽ ഉണ്ടായിരുന്ന കാരലത്ത് നിരവധി കഥാപാത്രങ്ങൾ മികവുറ്റതാക്കിയ നടി കൂടിയാണ് പാർവതി. ശാലീന സുന്ദരിയായി എത്തിയ പാർവ്വതിയുടെ ഇടതൂർന്ന മുടിയും വിടർന്ന കണ്ണുകളും ആയിരുന്നു ഏറെ ആകർഷണീയമായിരുന്നത്. ഒപ്പം മിക്ക അഭിനയവും കാഴ്ചവെച്ച പാർവ്വതിക്ക് ആരാധകരും ഏറെയാണ്.

Advertisements

ജയറാമുമായുള്ള കല്യാണത്തിന് ശേഷം സിനിമയിൽ നിന്നും വിട്ടുനിൽക്കുക ആയിരുന്നു. അതേ സമയം വിവാഹ ശേഷം ഒന്നോ രണ്ടോ വർഷം കഴിയുമ്പോൾ തന്നെ വേർപിരിയുന്ന സെലിബ്രേറ്റികൾ അടക്കമുള്ളവർക്ക് ചൂണ്ടി കാണിക്കാൻ കഴിയുന്ന ഉത്തമ മാതൃക ദമ്പതികൾ ആണ് പാർവതിയും ജയറാമുമെന്നാണ് ആരാധകർ പറയുന്നത്.

എന്നാൽ തനിക്ക് നേരത്തെ നല്ല ദേഷ്യം ആയിരുന്നു എന്നും പലപ്പോഴും ഞാൻ ഒരു അഹങ്കാരിയാണ് എന്ന് തനിക്ക് തോന്നിയിട്ടുണ്ട് എന്നും മക്കൾ ഉണ്ടാകുന്നതിന് മുമ്പ് വരെ അങ്ങനെ ആയിരുന്നു എന്നും പാർവ്വതി തുറന്നു പറഞ്ഞതാണ്. അദ്ദേഹത്തിന് എന്നോട്് എങ്ങനെ ഇത്രയും സ്‌നേഹം തോന്നി എന്ന് അറിയില്ലെന്നും
താരപത്‌നി പറയുന്നു.

അതേ സമയം എന്റെ ദേഷ്യമൊക്കെ ഇത്തിരി കുറഞ്ഞത് അനിയത്തിയുടെ മരണത്തോടെ ആണെന്നും, തനിക്ക് ഇരുപത്തിയാറ് വയസുള്ളപ്പോഴാണ് അനിയത്തി മരിച്ചതെന്നും പാർവ്വതി വ്യക്തമാക്കുന്നു. തന്റെ അനിയത്തിക്ക് അന്ന് 21 വയസ് ഉണ്ടാവുമെന്നും ആ മരണത്തിന് ശേഷമാണ് എന്നെ ഞാൻ തന്നെ നിയന്ത്രിച്ച് തുടങ്ങിയതെന്നും താരം പറയുന്നു.

എന്നാൽ തന്റെ മക്കളോട് താൻ ഇതുവരെ ദേഷ്യപ്പെട്ടിട്ടില്ല എന്നും, അവർക്ക് എന്ത് കാര്യങ്ങളും പറഞ്ഞ് കൊടുക്കും എന്നും ഭയങ്കര ഓപ്പൺ മൈൻഡഡ് ആളുകൾ ആണ് ഞങ്ങളെല്ലാവരും എന്നും പറയുന്ന താരം ദൈവം സഹായിച്ച് അവർ നല്ല കുട്ടികൾ ആയിരുന്നു ഞാൻ പറയുന്നത് എന്താണെന്ന് മനസിലാക്കി തിരുത്താൻ അവർക്ക് സാധിക്കുമെന്നും പാർവ്വതി വ്യക്തമാക്കുന്നു.

Advertisement