മലയാളത്തിന്റെ ക്ലാസിക്ക് ഡയറക്ടർ ബ്ലസ്സിയുടെ സംവിധാനാത്തിൽ 2004 ൽ പുറത്തിുറങ്ങിയ കാഴ്ച്ച എന്ന ചിത്രത്തിലൂടെ മെഗാസ്റ്റാർ മമ്മൂട്ടിക്കൊപ്പം മലയാള സിനിമയിലേക്കെത്തിയ താരസുന്ദരിയാണ് പത്മപ്രിയ. എല്ലാ ദക്ഷിണേന്ത്യൻ ഭാഷകളിലുമായി 50 ഓളം ചിത്രങ്ങളിൽ പത്മപ്രിയ അഭിനയിച്ചു.
1999ൽ പുറത്തിറങ്ങിയ സൂപ്പർഹിറ്റ് മലയാള ചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ സീനു വാസന്തി ലക്ഷ്മി എന്ന ചിത്രത്തിലൂടെയാണ് പത്മപ്രിയ അഭിനയ രംഗത്തേക്ക് വന്നത്. മലയാളത്തിൽ പ്രവീണ ചെയ്ത വേഷമായിരുന്നു പത്മപ്രിയയുടേത്.
അതേസമയം, ആദ്യമായി പത്മപ്രിയയെ കണ്ടപ്പോഴുണ്ടായ അനുഭവവും തന്റെ മുൻവിധിയും തുറന്നുപറയുകയാണ് കാഴ്ചസിനിമയുടെ നിർമാണ പങ്കാളിയായ സേവി മനോ മാത്യു. കാഴ്ച ലൊക്കേഷനിൽ വച്ച് ആദ്യമായി പത്മപ്രിയയെ കണ്ടപ്പോൾ ഒരു നടിയായിട്ടൊന്നും തോന്നിയില്ലെന്നും ഇത്രയും കഷ്ടപ്പെട്ടിട്ട് ഇതിനെയാണോ കിട്ടിയതെന്ന് ബ്ലെസിയോട് താൻ ചോദിച്ചെന്നും സേവി പറയുന്നു.
സിനിമയുടെ എല്ലാകാര്യങ്ങളും ചെയ്തത് ബ്ലെസിയാണ്. പടം സൂപ്പർ ഹിറ്റായി. പത്തിരുപത് അവാർഡും കിട്ടി. ചിത്രത്തിന്റെ ഓഡീഷനും കാര്യങ്ങൾക്കുമൊന്നും പോയിരുന്നില്ല. നൗഷാദും ബ്ലെസിയും കൂടെയാണ് പോയതെന്നും സാവി പറയുന്നു.
പിന്നീടാ, താൻ ചങ്ങനാശ്ശേരി മാർക്കറ്റിൽ വെച്ച് സിനിമയുടെ ഷൂട്ടിങ് നടക്കുമ്പോൾ ചെന്നു. ആ സമയത്ത് പത്മപ്രിയ അവിടെ ഒരു കസേരയിൽ ഇരിക്കുകയായിരുന്നു. ബ്ലെസി അപ്പുറത്ത് ഇരിക്കുന്നുണ്ട്. പത്മപ്രിയയെ കണ്ടപ്പോൾ ഒരു നടിയാണെന്ന് തോന്നിയില്ല. കാരണം ഒരു മേക്കപ്പുമില്ലാതെ സാധാരണ ഒരു ജീൻസുമിട്ട് ഇരിക്കുകയായിരുന്നു പത്മപ്രിയ.
താൻ ഇതിനിടെ, നൗഷാദിനോട് നമ്മുടെ നായിക വന്നിട്ടുണ്ടോ എന്ന് ചോദിച്ചു. ഉടനെ അദ്ദേഹം ദേ ഈ ഇരിക്കുന്നതാണ് നായിക, എന്ന് പത്മപ്രിയയെ ചൂണ്ടിക്കാട്ടി നൗഷാദ് പറഞ്ഞു. നൗഷാദും ബ്ലെസിയും നായികയെ സെലക്ട് ചെയ്യാൻ വേണ്ടി കുറേദിവസം ബംഗളൂരുവിലൊക്കെ പോയി ഓഡീഷൻ നടത്തിയിരുന്നു.
അതുകൊണ്ട് തന്നെ, ഇതാണോ നായിക, നിങ്ങൾ ഇത്രയും പാടുപെട്ട് പത്തിരുപത് ദിവസം ബെംഗളൂരുവിലൊക്കെ കറങ്ങിയിട്ട് ഇതിനെയാണോ കിട്ടിയത് എന്നാണ് താൻ നൗഷാദിനോട് ചോദിച്ചത്. കാരണം പത്മപ്രിയയുടെ അഭിനയമോ ഒന്നും ഞാൻ കണ്ടിട്ടില്ല. ആ ലുക്ക് മാത്രം കണ്ട് പറഞ്ഞതായിരുന്നു അക്കാര്യമെന്നും സേവി പറയുന്നു.
അന്ന് പത്മപ്രിയ അധികം മേക്കപ്പൊന്നും ചെയ്യാതെ വളരെ കാഷ്വലായി നടക്കുന്ന ആളാണ്. ആ രീതിയിൽ ഒരു ആർടിസ്റ്റാണെന്ന് അവരെ കണ്ടാൽ തോന്നുകയേ ഇല്ലെന്നും സേവി മനോ മാത്യു പറഞ്ഞു.