മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി മലയാളത്തിന്റെ ക്ലാസ്സിക് സംവിധായകന് ബ്ലസ്സി ഒരുക്കിയ കാഴ്ച സിനിമയിലൂടെ മലയാള സിനിമാ അഭിനയ രംഗത്തേക്ക് എത്തിയ താര സുന്ദരിയാണ് നടി പത്മ പ്രിയ. പിന്നീട് അങ്ങോട്ട് സാധാരണക്കാരി ആയ വീട്ടമ്മ മുതല്‍ ഗ്ലാമര്‍ വേഷത്തില്‍ വരെ അഭിനയിച്ചു കൊണ്ട് പത്മ പ്രിയ മലയാളി പ്രേക്ഷകര്‍ക്ക് പ്രിയങ്കരി ആയി മാറിയിരുന്നു.
അഭിനയത്തിനോടും മോഡലിംഗിനോടും ഉള്ള താല്പര്യം ആയിരുന്നു തെന്നിന്ത്യന്‍ സിനിമാ ലോകത്ത് പത്മപ്രിയയെ കൊണ്ട് എത്തിച്ചത്. അഭിനയ ലോകത്തേക്ക് ചുവട് വച്ചത് തെലുങ്കിലൂടെ ആണ് എങ്കിലും മലയാള സിനിമയില്‍ ആയിരുന്നു നടിക്ക് രാശി.
എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലുമായി 48 ഓളം ചിത്രങ്ങളില്‍ പത്മപ്രിയ അഭിനയിച്ചു. ദേശീയ സ്പെഷ്യല്‍ ജൂറി അവാര്‍ഡും രണ്ട് കേരള സംസ്ഥാന അവാര്‍ഡും, തമിഴ്നാട് സംസ്ഥാന അവാര്‍ഡും മൂന്ന് തവണ ഫിലിംഫെയര്‍ അവാര്‍ഡും പത്മപ്രിയക്ക് ലഭിച്ചിട്ടുണ്ട്.
ഇപ്പോഴിതാ പദ്മപ്രിയക്ക് സിനിമാസെറ്റില്‍ വെച്ച് നേരിടേണ്ടി വന്ന മോശം അനുഭവത്തെ കുറിച്ച് സംസാരിക്കുകയാണ് തമിഴ് സിനിമയിലെ പ്രമുഖ കാസ്റ്റിംഗ് ഡയറക്ടര്‍ മനോജ് കൃഷ്ണ. ഒരു സിനിമയുടെ ഔട്ട്ഡോര്‍ ഷൂട്ടിന് വേണ്ടി പോയപ്പോള്‍ പദ്മപ്രിയയെ ഒത്തിരി ടോര്‍ച്ചര്‍ ചെയ്തിട്ടുണ്ടെന്നും താനായിരുന്നു അന്ന് മാനേജറെന്നും മനോജ് പറയുന്നു.
സംവിധായകരും സുഹൃത്തുക്കളും ചേര്‍ന്നായിരുന്നു ടോര്‍ച്ചറിംഗ്. പദ്മപ്രിയ അവര്‍ക്ക് വഴങ്ങാതായതോടെ ആ ദേഷ്യത്തില്‍ ഷൂട്ടിംഗിന്റെ അവസാനത്തെ ദിവസം അവരെ വിളിച്ച് അടിച്ചുവെന്നും അത് വലിയ പ്രശ്നമായി മാറിയിരുന്നുവെന്നും എന്നാല്‍ സംഭവം നടന്ന് അരമണിക്കൂറിനുള്ളില്‍ ആ സംവിധായകനെ കൊണ്ട് നടി മാപ്പ് പറയിപ്പിക്കുകയും ചെയ്തുവെന്നും തന്റെയും സംഘടനയുടെയും ഇടപെടലിലൂടെയായിരുന്നു മാപ്പ് പറയിപ്പിച്ചതെന്നും മനോജ് പറയുന്നു.