അഭിനയിച്ചത് രണ്ട് വ്യത്യസ്ത കഥാപാത്രങ്ങള്‍, എന്നെ ഏറ്റവും കഷ്ടപ്പെടുത്തിയത് മുടി, പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി നൈല ഉഷ

157

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് നൈല ഉഷ. മലയാള സിനിമയിലെ പ്രമുഖ നടന്മാരോടൊപ്പമെല്ലാം താരം പല സിനിമകളിലും തകര്‍ത്തഭിനയിച്ചിട്ടുണ്ട്. കുഞ്ഞമ്മിണീസ് ഹോസ്പിറ്റലാണ് താരത്തിന്റെ വരാനിരിക്കുന്ന പുതിയ ചിത്രം.

Advertisements

ഈ ചിത്രത്തില്‍ ഡബിള്‍ റോളിലാണ് താരം എത്തിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് താരം. തനിക്ക് കുഞ്ഞമ്മിണീസ് ഹോസ്പിറ്റലിലെ ഡബിള്‍ റോള്‍ ശരിക്കും വെല്ലുവിളിയായിരുന്നുവെന്നും കാരണം രണ്ട് ക്യാരക്ടറിന്റെയും ലാംഗ്വേജിലും ലുക്കിലും മാനറിസത്തിലുമെല്ലാം വ്യത്യാസമുണ്ടായിരിക്കേണമെന്നും നൈല പറയുന്നു.

Also Read: അച്ഛൻ പറഞ്ഞത് കൊണ്ട് മാത്രം ഞാൻ രജനികാന്തിനെ വെറുതെ വിട്ടതാണ്; അത് കൊണ്ട് മാത്രമാണ് റിലീസ് മാറ്റിയത്; ധ്യാൻ ശ്രീനിവാസൻ

ഒരു സാധാരണക്കാരിയുടെ റോളായിരുന്നു ഒരെണ്ണം. അത് തനിക്ക് പെട്ടെന്ന് ചെയ്യാന്‍ പറ്റിയിട്ടുണ്ട്. ക്ലൈമാക്‌സ് രംഗത്തായിരുന്നു രണ്ട് ക്യാരക്ടര്‍, ഒരെണ്ണം കഴിഞ്ഞ് താന്‍ പോയി മറ്റേ ക്യാരക്ടറായി വരുമ്പോള്‍ അതല്ല വേണ്ടതെന്ന് പറയുമെന്നും നൈല പറയുന്നു.

ഒരാള്‍ക്ക് സ്‌ട്രെയിറ്റ് ഹെയറും മറ്റേയാള്‍ക്ക് ചുരുണ്ട ഹെയറുമായിരുന്നു. കഥാപത്രങ്ങള്‍ മാറി വരാന്‍ നല്ല ബുദ്ധിമുട്ടായിരുന്നുവെന്നും നൈല കൂട്ടിച്ചേര്‍ത്തു. തനിക്ക് മറ്റൊരു പേരുകൂടിയുണ്ടായിരുന്നു ലൊക്കേഷനില്‍ എന്നും വിമാനം നൈല എന്നായിരുന്നുവെന്നും നൈല ഉഷ പറയുന്നു.

Also Read:ദേ, ഇത്രേം ഗുണങ്ങളുണ്ടോ? എന്നാൽ കെട്ടാൻ ഞാൻ റെഡി; തന്റെ ചെറുക്കന് വേണ്ട സ്വഭാവ സവിശേഷതകൾ പറഞ്ഞ് കല്യാണി പ്രിയദർശൻ

കാരണം താന്‍ ജീവിക്കുന്നത് വിദേശത്താണ്. പക്ഷേ ജോലി ചെയ്യുന്നത് ഇവിടെയുമെന്നും വിചാരിക്കുന്നത് പോലെ എളുപ്പമല്ല ഫ്‌ലൈറ്റ് യാത്രയെന്നും ഒത്തിരി സമയം എയര്‍പോര്‍ട്ടില്‍ ഇരിക്കണമെന്നും നൈല പറയുന്നു.

Advertisement