ദിലീപേട്ടന് എപ്പോഴും സ്‌നേഹമാണ്, സ്വന്തം ഏട്ടനെപോലെയാണ് എനിക്ക്, അദ്ദേഹത്തിന് എന്നെ കാണിച്ച് കൊടുത്തത് മഞ്ജു ചേച്ചി, തുറന്നുപറഞ്ഞ് നിത്യ ദാസ്

678

നടന്‍ ദിലീപ് പ്രധാന വേഷത്തിലെത്തിയ താഹ സംവിധാനം ചെയ്ത ഈ പറക്കും തളിക എന്ന ചിത്രത്തില്‍ കൂടി മലയാള സിനിമയില്‍ നായികയായി അരങ്ങേറിയ താരമാണ് നിത്യാദാസ്. ദിലീപിന് ഒപ്പം നിത്യ ദാസും ഹരിശ്രീ അശോകനും തകര്‍ത്തഭിനയിച്ച ഈ സിനിമ വന്‍വിജയമായിരുന്നു നേടിയെടുത്തല്.

ബസന്തി എന്ന കഥാപാത്രമായ മലയാളിയുടെ മനസ്സിലേക്ക് നിത്യാദാസ് കയറി ചെല്ലുകയായിരുന്നു.പിന്നീട് നിരവധി സിനിമയില്‍ നായികയായി താരം എത്തി. ഈ പറക്കും തളിക എന്ന സിനിമയ്ക്ക് പുതുമുഖ താരത്തിനുള്ള ഏഷ്യാനെറ്റ് ഫിലിം അവാര്‍ഡും താരത്തിന് ലഭിക്കുകയുണ്ടായി.

Advertisements

പിന്നീട് ആറു വര്‍ഷം മലയാള സിനിമയില്‍ സജീവമായിരുന്നു നിത്യദാസ്.മലയാളത്തിനു പുറമെ തമിഴിലും തെലുങ്കിലും കന്നടയിലും താരം അഭിനയിച്ചിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളായി മാറാന്‍ നിത്യ ദാസിന് കഴിഞ്ഞു. 2007 ല്‍ താരം വിവാഹിതയായി. പൈലറ്റ് ആയിരുന്ന അരവിന്ദ് സിംഗ് ആയിരുന്നു വരന്‍. പ്രണയിച്ചാണ് ഇവര്‍ വിവാഹം ചെയ്തത്.

Also Read: കഥാപാത്രങ്ങള്‍ നല്ലതായിരുന്നു, എന്നാല്‍ അവര്‍ തരുന്ന കോസ്റ്റിയൂംസ് എനിക്ക് ചേരില്ല, അന്യഭാഷാചിത്രങ്ങളിലെ അവസരങ്ങള്‍ ഉപേക്ഷിച്ചതിന്റെ കാരണം തുറന്നുപറഞ്ഞ് അനു സിത്താര

മക്കള്‍ക്കൊപ്പമുള്ള നിത്യ ദാസിന്റെ ഡാന്‍സ് വീഡിയോകള്‍ ഒക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവമായ നിത്യാ ദാസ് തന്റെയും മക്കളുടെയും വിശേഷങ്ങള്‍ എപ്പോഴും ഇന്‍സ്റ്റാഗ്രാം വഴി പങ്കുവയ്ക്കാറുമുണ്ട്. വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചുവരാനൊരുങ്ങുകയാണ് നിത്യ ദാസ്.

പള്ളിമണി എന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ മടങ്ങി വരവ്. ഇപ്പോഴിതാ താന്‍ സിനിമയിലേക്ക് എത്താന്‍ കാരണം ദിലീപാണെന്നും അതിന് നിമിത്തമായത് മഞ്ജുവാര്യരാണെന്നും തുറന്നുപറയുകയാണ് നിത്യ ദാസ്. സിനിമയെക്കുറിച്ച് ഒന്നും അറിയാത്ത പ്രായത്തിലായിരുന്നു സിനിമ ചെയ്തതെന്നും താരം പറയുന്നു.

Also Read: വാങ്ങാന്‍ ആളില്ല, ടിക്കറ്റ് വില്‍പ്പന വളരെ മോശം, ന്യൂജേഴ്‌സിയിലെ താരനിശ ഉപേക്ഷിച്ച് അക്ഷയ് കുമാര്‍

ദിലീപേട്ടന്‍ തനിക്ക് സ്വന്തം ഏട്ടനെ പോലെയാണ്. ആദ്യമായി ദിലീപേട്ടനെ കാണുമ്പോഴുള്ള ഫീലാണ് തനിക്ക് ഇപ്പോഴും അദ്ദേഹത്തെ കാണുമ്പോഴെന്നും ചിലപ്പോള്‍ വര്‍ഷത്തില്‍ ഒരിക്കലൊക്കെയായിരിക്കും അദ്ദേഹത്തെ നേരില്‍ കാണുന്നതെന്നും എന്നാലും അദ്ദേഹത്തിന് എന്നും തന്നോട് സ്‌നേഹമുണ്ടാകുമെന്നും നിത്യ പറയുന്നു.

തന്നെ പറക്കും തളിക എന്ന ചിത്രത്തിന് വേണ്ടി ദിലീപേട്ടന് കാണിച്ച് കൊടുത്തത് മഞ്ജു ചേച്ചിയായിരുന്നുവെന്നും അന്ന് തനിക്ക് ശരിക്കും അഭിനയിക്കാന്‍ പോലും അറിയില്ലായിരുന്നുവെന്നും നിത്യ ദാസ് പറയുന്നു.

Advertisement