ശരിക്കും ഞാന്‍ അങ്ങനെ ഒരാള്‍ അല്ല, ആളുകള്‍ക്ക് ഭയം ആണ് എന്നോട് സംസാരിക്കാന്‍; നടി നിഷ സാരംഗ്

85

ജനപ്രിയ ടെലിവിഷന്‍ ഷോയായ ഫ്ളവേഴ്സ് ചാനലിലെ ഉപ്പും മുകളും എന്ന പരമ്പരയിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ അഭിനേത്രിയാണ് നിഷ സാരംഗ്. നേരത്തെ ബിഗ്സക്രീനിലും മിനിസക്രീനിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിരുന്നെങ്കിലും താരത്തെ ജനപ്രിയയാക്കി മാറ്റിയത് ഉപ്പും മുളകും ആയിരുന്നു.

Advertisements

ഈ പരമ്പരയിലെ നീലു എന്ന കഥാപാത്രം നിഷയ്ക്ക് വലിയ പ്രേക്ഷക സ്വീകാര്യത നേടിക്കൊടുത്തു. ഇപ്പോൾ തന്റെ ഈ കഥാപാത്രത്തെ കുറിച്ചാണ് നടി സംസാരിക്കുന്നത്. നീലു ഭയങ്കര സീരിയസ് ആയിട്ട്, വീട്ടിൽ യുദ്ധം ചെയ്യുന്ന കഥാപാത്രമാണ് എന്നാൽ ശരിക്കും താൻ അത്ര സീരിയസ് ആയ ആളൊന്നും അല്ലെന്ന് നടി പറയുന്നു.

എന്റെ വീട്ടിൽ എനിക്ക് അത്ര യുദ്ധം ചെയ്യേണ്ടതായി വരാറില്ല. മക്കളുടെ പേര് വിളിച്ചാൽ അവിടെ നിർത്തിക്കോളും. ഉപ്പും മുളകും ടീമിലെ എല്ലാവരും എവിടെയെങ്കിലും പോയാൽ അവിടെ നിന്നും ആളുകൾക്ക് എന്നോട് സംസാരിക്കാൻ മടിയാണ്. സീരിയലിലെ നീലുവിനെ പോലെ ഞാൻ സീരിയസ് ആണെന്നാണ് അവരുടെ വിചാരം, പിന്നീട് അതേല്ലാം മാറി നന്നായി സംസാരിക്കും നടി പറയുന്നു.

യഥാർത്ഥ ജീവിതത്തിൽ റൊമാന്റിക് ആണോ എന്ന് ചോദിച്ചാൽ ആണെന്നും നിഷ പറയുന്നു, മകളുടെ കുഞ്ഞുമായി കളിക്കുകയൊക്കെ ചെയ്യുന്ന വളരെ ലൈറ്റായിട്ടുള്ള ആളാണ്. കുഞ്ഞിനൊപ്പം സൈക്കിളൊക്കെ കളിക്കും. അവിടെ അമ്മയും അമ്മൂമ്മയും അമ്മായി അമ്മയുമൊക്കെയാണ് താരം പറഞ്ഞു, അതേസമയം ഞാൻ എവിടെ പോയാലും നീലു ആയിട്ടാണ് ആളുകൾ തിരിച്ചറിയുന്നതെന്നും അതിൽ സന്തോഷം മാത്രമേയുള്ളൂ എന്ന് നിഷ പറഞ്ഞു.

also readസിനിമയിലേതുപോലെ തന്നെ ഫീല്‍ ചെയ്യുന്നു, വിവാഹശേഷം അമലയുമായുള്ള ആദ്യ വീഡിയോയുമായി ഭര്‍ത്താവ് ജഗദ് ദേശായി, ഏറ്റെടുത്ത് ആരാധകര്‍

Advertisement