തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ മലയാളത്തിന് ലഭിച്ച കഴിവുറ്റ നടിയാണ് നിമിഷ സജയൻ. അഭിനയിച്ച ആദ്യ ചിത്രത്തിലൂടെ തന്നെ മികച്ച പുതുമുഖ നടിക്കുള്ള വനിതാ ഫിലിം ഫെയർ അവാർഡ് താരം സ്വന്തമാക്കി. തുടർന്ന് കുപ്രസിദ്ധ പയ്യൻ, ചോല എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാനെ അവാർഡാണ് താരത്തെ തേടിയെത്തിയത്.
സ്ത്രീപക്ഷ സിനിമകളിലാണ് താരം കൂടുതലായും അഭിനയിച്ചിരിക്കുന്നത്. ചുരുങ്ങിയ സമയം കൊണ്ട് നിരവധി സൂപ്പർഹിറ്റ സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. സ്വന്തം ജീവിതത്തിലും വ്യക്തമായ കാഴ്ച്ചപ്പാടുകളുള്ള താരം സിനിമയിലൂടെയും രാഷ്ട്രീയം പറയാൻ ശ്രമിക്കാറുണ്ട്.
ഇപ്പോഴിതാ താരം ഷെയർ ചെയ്ത സിംപിൾ ലുക്ക് ചിത്രങ്ങളാണ് ആരാധകരുടെ മനം കീഴടക്കുന്നത്. ഒരു സോഫയിൽ ആലസ്യവതിയായി കിടക്കുന്ന താരത്തിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചുവപ്പ് നിറത്തിലുള്ള ചുരിദാറാണ് താരം ധരിച്ചിരിക്കുന്നത്. മേക്കപ്പ് ഇടാതെയുള്ള താരത്തിന്റെ ചിത്രങ്ങൾ എടുത്തിരിക്കുന്നത് അശ്വനി ഹരിദാസാണ്. താരത്തിന്റെ ചിത്രങ്ങൾക്ക് താഴെ ആരാധകരുടെ കമന്റിന്റെ പ്രവാഹമാണ്.
കഥാപാത്രത്തിന് വേണ്ടി യാതൊരു വിട്ടുവീഴ്ച്ചയും ചെയ്യാൻ മടിയില്ലാത്ത താരമാണ് നിമിഷ സജയൻ. നിമിഷ ചിരിക്കാറില്ലെന്ന് ആരാധകർ പലപ്പോഴും പരിഹസിച്ച് പറയാറുണ്ട്. ഇതുവരെയും നിമിഷ ചെയ്ത സീരിയസ് റോളുകളാണ് ഇതിനെല്ലാം കാരണമെന്നാണ് പൊതുവേ അഭിപ്രായം.

അതേസമയം സോഷ്യൽ മീഡിയയിൽ താരത്തിനെതിരെ വരുന്ന കമന്റുകളൊന്നും തന്നെ ബാധിക്കാറില്ല എന്നാണ് നിമിഷ പറയുന്നത്. തുറമുഖമാണ് നിമിഷയുടേതായി വരുന്ന അടുത്ത സിനിമ. നിവിൻ പോളിയാണ് ചിത്രത്തിൽ നായകനായെത്തുന്നത്. ചേര എന്ന മലയാള സിനിമയിൽ താരം അഭിനയിക്കുന്നതായി വാർത്തകൾ വന്നിരുന്നു. അതിന് പുറമേ ആദ്യമായി ഹിന്ദി സിനിമയിലും അഭിനയിക്കാനൊരുങ്ങുകയാണ് താരം