തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് സൗദി വെള്ളക്ക. ഈ സിനിമ ഇന്നേറെ ചര്‍ച്ചയാവുകയാണ്. ചിത്രം തുടങ്ങുന്നത് തൊട്ട് പ്രേക്ഷകരിലേയ്ക്കെത്തിക്കുന്ന രണ്ട് ഘട്ടങ്ങളുണ്ട്, ഇവിടെ ഒരവിഭാജ്യ ഘടകമായി നിന്ന കഥാപാത്രമാണ് അനുമോള്‍. സിനിമകളിലൂടെയും ചില ടെലിവിഷന്‍ പരിപാടികളിലൂടെയും പ്രേക്ഷകര്‍ക്ക് സുപരിചിതയായി മാറിയ നിലിജയാണ് ആ താരം.
അനുമോള്‍ എന്ന കഥാപാത്രം തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും സൗദി വെള്ളയ്ക്ക എന്ന ചിത്രത്തിലെ അനുഭവങ്ങളും പറയുകയാണ് താരം. സിനിമയ്ക്കും തരുണ്‍ മൂര്‍ത്തിയ്ക്കും നന്ദി പറയുന്നതിനൊപ്പം ആ സിനിമ തനിക്ക് എത്രമാത്രം പ്രിയപ്പെട്ടതാണെന്നും നിലിജ പറയുന്നു.
നിലിജയുടെ വാക്കുകള്‍:
‘സൗദി വെള്ളക്ക’ യുടെ സ്‌ക്രിപ്റ്റ് കയ്യില്‍ തരുന്ന കൂടെ തരുണ്‍ ചേട്ടന്‍ ഒരു കാര്യം കൂടി പറഞ്ഞിരുന്നു. ‘Look change ഒക്കെ വേണ്ടി വരും കേട്ടോ ‘ ഒരു actor എന്ന നിലയില്‍ കേട്ടപ്പോ തന്നെ സന്തോഷമായി.. സ്‌ക്രിപ്റ്റ് വായനയില്‍ തന്നെ പല കാലഘട്ടങ്ങളിലൂടെയുള്ള ഒരു യാത്രയാണ് എന്നും ആ പറഞ്ഞ change എന്തുമാത്രം അനിവാര്യമാണ് എന്നും മനസ്സിലായി..
നല്ലോണം കഴിച്ച് ഒന്ന് തുടുത്ത് ഗര്‍ഭിണിയിലേക്കെത്തി.. ആ സീനുകള്‍ ആദ്യമേ എടുത്തതിനു ശേഷം 17 ദിവസത്തെ gap തന്നു.
അങ്ങനെ വീട്ടില്‍ രാവിലെയും വൈകിട്ടും ശ്രമങ്ങള്‍ – അഭ്യാസങ്ങള്‍ തുടങ്ങി. ഓരോ ദിവസവും തരുണ്‍ ചേട്ടന്‍ ഏല്‍പിച്ചതനുസരിച്ച് ബിനു ചേട്ടന്‍, സനു, മഞ്ജുഷ ചേച്ചി ഇവരുടെയൊക്കെ വിളി വരുമായിരുന്നു.. ഓര്‍മ്മപ്പെടുത്തലുകള്‍ ആണേ..
17 ദിവസത്തിനു ശേഷം തരുണ്‍ ചേട്ടന്റെ മുന്നില്‍ ചെന്ന് നില്‍ക്കുമ്പോള്‍ ടെന്‍ഷന്‍ ഉണ്ടായിരുന്നു. ‘സെറ്റാണ് – ok ആണ് ‘ എന്ന് കേട്ടപ്പോ ആശ്വാസമായി.. ????
നിങളും കാണണം. തീയേറ്ററില്‍ തന്നെ. അഭിപ്രായങ്ങള്‍ അറിയിക്കണം ..സൗദി വെള്ളക്കയും അനുമോളും എന്നും പ്രിയപ്പെട്ടതാണ്..
Thank youuu Tharun Moorthy. അനുമോളെ എല്‍പിച്ചതിന് ??Thank you my family for all the support .. മമ്മി- എനിക്ക് വേണ്ടത് വേണ്ടപ്പോ ചെയ്ത് തന്ന് കൂടെ എന്നും ??
Tintu Kl സ്‌പെഷ്യല്‍ mention : എന്റെ കൂടെ എന്നും അതിരാവിലെ നടക്കാനും ഓടാനും ഒക്കെ കൂട്ടായി നിന്നതിന് ??