വളരെപെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് ദിലീപ് നായകനായി 2015 ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമല്‍ മാറി. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകള്‍ ആയിരുന്നു.
തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒട്ടും പേടിയില്ലാതെ തുറന്നുപറയുന്ന വ്യക്തിയാണ് നിഖില. അടുത്തിടെ കണ്ണൂരിലെ മുസ്ലീം വിവാഹത്തെ കുറിച്ച് നിഖില പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു സോഷ്യല്‍മീഡിയയില്‍. ഇപ്പോഴിതാ പെണ്‍കുട്ടികളുടെ വിവാഹപ്രായത്തെ കുറിച്ച് സംസാരിക്കുകയാണ് താരം.
പെണ്‍കുട്ടികളെ പലരും കോളേജിലേക്ക് അയക്കുന്നത് ഡിഗ്രിക്ക് പഠിക്കുകയാണെന്നും പറഞ്ഞ് കല്യാണം നടത്താനാണ്. അത് തനിക്ക് ഭയങ്ക എതിര്‍പ്പുള്ള ഒരു കാര്യമാണെന്നും ഇങ്ങനെ കല്യാണം നടത്താന്‍ ശ്രമിച്ച പല സുഹൃത്തുക്കളുടെയും വിവാഹം താന്‍ തടയാന്‍ ശ്രമിച്ചിട്ടുണ്ടെന്നും താരം പറയുന്നു.
വിവാഹശേഷം പലരും പഠിക്കാന്‍ പോയിട്ടില്ല. പണ്ടുള്ളവരെ ഇങ്ങനെ കല്യാണം കഴിപ്പിക്കുന്നതില്‍ പ്രശ്‌നമില്ലെന്നും അവരെ സംബന്ധിച്ചിടത്തോളം കല്യാണം കഴിക്കുന്നതും കുടുംബം നോക്കുന്നതുമൊക്കെയായിരുന്നു വലിയ കാര്യമെന്നും എന്നാല്‍ ഇന്ന് അങ്ങനെയല്ലെന്നും നിഖില കൂട്ടിച്ചേര്‍ത്തു.
പലരും വെറും 16 മാത്രമുള്ള കുട്ടികളെ 18 വയസ്സായി എന്നൊക്കെ പറഞ്ഞ് കല്യാണം നടത്തിയിട്ടുണ്ട്. തനിക്ക് തോന്നുന്നത് 18 വയസ്സ് പോലും കല്യാണം കഴിക്കാനുള്ള ഒരു പ്രായമല്ലെന്നാണെന്നും ഒരു കുടുംബത്തെ കൈകാര്യം ചെയ്യാന്‍ നാം എപ്പോഴാണോ തയ്യാറാവുന്നത് അപ്പോള്‍ മാത്രമേ കല്യാണം കഴിക്കാവു എന്നും നിഖില പറയുന്നു.