വളരെപെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് ദിലീപ് നായകനായി 2015 ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമല്‍ മാറി. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകള്‍ ആയിരുന്നു.
ഞാന്‍ പ്രകാശന്‍, മേരാ നാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ, അരവിന്ദന്റെ അതിഥികള്‍, ജോ അന്‍ഡ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകള്‍ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു.
ഇപ്പോഴിതാ വിവാഹത്തെ കുറിച്ചും സ്ത്രീധനത്തെ കുറിച്ചും അതിന്റെ പേരില്‍ നടക്കുന്ന ആത്മഹത്യകളെ കുറിച്ചും നിഖ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സ്ത്രീധനം വാങ്ങുന്നവരും ചോദിക്കുന്നവരും നമ്മുടെ നാട്ടിലുണ്ടാവാമെന്നും ഒരു ജില്ലയുടെയോ നാട്ടുകാരുടെയോ പ്രശ്‌നമല്ല ഇതെന്നും നിഖില പറയുന്നു.
Also Read:ആ വീഡിയോയില്‍ കണ്ട മറ്റ് കാര്യങ്ങള്‍ ശരിക്കും ഒരു പ്രാങ്ക് ആയിരുന്നു; തുറന്ന് പറഞ്ഞ് വിശാല്‍
വ്യക്തികളുടെ പ്രശ്‌നം മാത്രമാണിത്. വിവാഹം കഴിപ്പിച്ച് വിടാന്‍ എല്ലാവര്‍ക്കും വലിയ ആവേശമാണെന്നും എന്നാല്‍ ജീവിതത്തില്‍ എന്തെങ്കിലും പ്രശ്‌നം വന്നാല്‍ ഇവര്‍ ആരും തന്നെ ഒപ്പം ഉണ്ടാവില്ലെന്നും ഇന്നത്തെ ആള്‍ക്കാരെല്ലാം മെന്റലി ഭയങ്കര വീക്കാണെന്നും അവര്‍ക്ക് മെന്റല്‍ സ്‌ട്രേങ്ത് ഇല്ലെന്നും നിഖില പറയുന്നു.