വളരെപെട്ടെന്ന് തന്നെ മലയാളികലുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നിഖിലാ വിമല്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് ജയറാം നാകനായി 2009 ല്‍ പുറത്തിറങ്ങിയ ഭാഗ്യദേവത എന്ന സിനിമയില്‍ കൂടിയാണ് നിഖില അഭിനയ രംഗത്തേക്ക് എത്തുന്നത്.
പിന്നീട് ദിലീപ് നായകനായി 2015 ല്‍ പുറത്തിറങ്ങിയ ലവ് 24*7 ചിത്രത്തിലൂടെ ആണ് നിഖില നായികയായി എത്തിയത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ ഇഷ്ട്ട താരമായി നിഖില വിമല്‍ മാറി. മലയാളത്തില്‍ വളരെ കുറച്ചു സിനിമകളില്‍ മാത്രമാണ് താരം അഭിനയിച്ചതെങ്കലും അവയെല്ലാം മികച്ച വിജയം നേടിയ സിനിമകള്‍ ആയിരുന്നു.
ഞാന്‍ പ്രകാശന്‍, മേരാ നാം ഷാജി, ഒരു യമണ്ടന്‍ പ്രേമകഥ, അരവിന്ദന്റെ അതിഥികള്‍, ജോ അന്‍ഡ് ജോ, ദി പ്രീസ്റ്റ് തുടങ്ങിയവ എല്ലാം താരം വേഷമിട്ട പ്രധാന മലയാള സിനിമകള്‍ ആണ്. ഇതിനിടെ അന്യഭാഷകളിലേക്കും അരങ്ങേറിയ താരം അിവിടെയും വിജയം നേടിയെടുത്തിരുന്നു.
തന്റെ നിലപാടുകളും അഭിപ്രായങ്ങളും ഒട്ടും പേടിയില്ലാതെ തുറന്നുപറയുന്ന വ്യക്തിയാണ് നിഖില. തനിക്ക് പറയാനുള്ള കാര്യങ്ങളാണ് താന്‍ പറയുന്നതെന്ന് നിഖില പറയുന്നു. താന്‍ പറഞ്ഞ കാര്യങ്ങളെ ഊതി പെരുപ്പിച്ച് വലിയ കാര്യമാക്കുകയാണെന്നും അതിനോട് തനിക്ക് താത്പര്യമില്ലെന്നും നിഖില പറയുന്നു.
താന്‍ ഒരിക്കലും വൈറലാവാന്‍ വേണ്ടിയല്ല ഇതൊന്നും പറയുന്നത്. വലിയ ഡിസ്‌കഷന്‍ ടോപ്പിക്കാണ് താന്‍ പറയുന്നതെന്ന് തോന്നിയിട്ടില്ലെന്നും അക്കാര്യത്തെ കുറിച്ച് ഇരുന്ന് സംസാരിക്കാനോ നാല് ഇന്റര്‍വ്യൂ കൊടുക്കാനോ താത്പര്യമില്ലെന്നും താരം വ്യക്തമാക്കി.
ഒരിക്കലും ഇത്തരം കാര്യങ്ങള്‍ക്ക് പിന്നാലെ പോകുന്ന ആളല്ല താന്‍. തനിക്ക് തോന്നുന്നത് പറയും, തന്റെ വായ അങ്ങനെയാണെന്നും ആ രീതിയില്‍ പറഞ്ഞുപോകുമെന്നും ബീഫിന്റെ കാര്യം ആളുകള്‍ ഇങ്ങനെ ചര്‍ച്ച ചെയ്യുന്നത് കണ്ടിട്ട് ഇത്രയും വലിയ ചര്‍ച്ചയാക്കുന്നത് എന്തിനാണെന്ന് തോന്നിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.