വിവാഹം കഴിഞ്ഞിട്ട് അഞ്ചു മാസം, പക്ഷേ താന്‍ 6 മാസം ഗര്‍ഭിണിയാണെന്നറിയിച്ച് നടി നേഹ ധൂപിയ

32

സോനം കപൂറിന്റെ വിവാഹ വാര്‍ത്തകളും ആഘോഷങ്ങളും നിറഞ്ഞു നില്‍ക്കുന്നതിനിടെ വളരെ രഹസ്യമായി ആരാധകരെ അറിയിക്കാതെ നടന്ന വിവാഹമാണ് നടി നേഹ ധൂപിയയുടേത്.

Advertisements

മെയ് 8നായിരുന്നു സോനത്തിന്റെ വിവാഹം. മെയ് 10ന് ആരാധകരെ ആരെയും അറിയിക്കാതെ നേഹയും കാമുകന്‍ അംഗദും വിവാഹിതരായി. നേഹ ഗര്‍ഭിണിയായതിനാലാണ് പെട്ടെന്ന് വിവാഹം ചെയ്തതെന്ന വാര്‍ത്തകള്‍ അന്ന് വന്നിരുന്നെങ്കിലും കുടുംബം അത് തള്ളി. പക്ഷേയിപ്പോള്‍ ഇത് സത്യമാണെന്ന് തെളിഞ്ഞു.

നിറവയറുമായി റാംപിലെത്തിയാണ് താന്‍ ആറുമാസം ഗര്‍ഭിണിയാണെന്ന് നേഹ തുറന്നു പറഞ്ഞത്. ആറുമാസം വരെ ഗര്‍ഭം മറച്ചുവെയ്ക്കാന്‍ കാരണവും നേഹ തുറന്നു റപറഞ്ഞു.

ഗര്‍ഭിണിയാണെന്ന വാര്‍ത്ത മറച്ചു വച്ചതിനു പിന്നില്‍ ഒരു കാരണമുണ്ടെന്നു പറഞ്ഞുകൊണ്ടാണ് നേഹ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ അക്കാര്യം തുറന്നു പറഞ്ഞത്.

” ഗര്‍ഭിണിയാണെന്ന വാര്‍ത്ത പുറത്തറിഞ്ഞാല്‍ സിനിമയില്‍ തന്റെ അവസരങ്ങള്‍ കുറയുമോയെന്ന് താന്‍ ഭയപ്പെട്ടിരുന്നതായും അതിനാലാണ് വയര്‍ പ്രകടമാകുന്നതുവരെ ആ വാര്‍ത്ത രഹസ്യമായി സൂക്ഷിച്ചതെന്നും താരം പറയുന്നു.

വലുപ്പംവച്ചു വരുന്ന വയര്‍ വസ്ത്രങ്ങള്‍ കൊണ്ടു മറച്ചു പിടിച്ചാണ് ആറുമാസം വരെ ജീവിച്ചതെന്നും ഗര്‍ഭിണിയാണെന്ന് ആരെങ്കിലും തിരിച്ചറിഞ്ഞാല്‍ ഇനി സിനിമകളില്‍ അഭിനയിക്കുന്നതിന് താന്‍ അര്‍ഹയല്ലെന്ന് ആരെങ്കിലും വിധിയെഴുതുമോയെന്നു ഭയന്നിരുന്നുവെന്നും നേഹ പറയുന്നു.

പുതിയ അതിഥിയെ കാത്തിരിക്കുന്ന സന്തോഷത്തിലാണ് കുടുംബാംഗങ്ങളെന്നും അംഗദ് നല്ലൊരു അച്ഛനാണെന്ന കാര്യത്തില്‍ തനിക്ക് സംശയമില്ലെന്നും നേഹ പറയുന്നു. അടുത്തിടെ നടന്ന ലാക്‌മേ ഫാഷന്‍വീക്കില്‍ ഗര്‍ഭിണിയായ നേഹയും അംഗദും ഒരുമിച്ചാണ് റാംപില്‍ ചുവടുവച്ചത്.

ഗര്‍ഭാവസ്ഥയില്‍ വെറുതെ വീട്ടിലിരിക്കരുതെന്ന ട്രെന്‍ഡ് സെറ്റ് ചെയ്യാനാണോ ഫാഷന്‍ വീക്കില്‍ പങ്കെടുത്തതെന്ന ചോദ്യം അന്ന് താരത്തിന് നേരിടേണ്ടി വന്നിരുന്നു. ”എനിക്കൊരു ട്രെന്‍ഡും സെറ്റ് ചെയ്യാനുള്ള ഉദ്ദേശമില്ല, അങ്ങനെയൊന്നിലും പങ്കെടുക്കാന്‍ താല്‍പര്യവുമില്ല, എന്റെ ഉദ്ദേശം ഒന്നും സംഭവിച്ചിട്ടില്ലാത്തതുപോലെ ജീവിതം തുടരുക എന്നതാണ്.” നേഹ പറഞ്ഞു

Advertisement