ഗൗണില്‍ ചവിട്ടിയ ആളെ ദേഷ്യത്തോടെ നോക്കി നയന്‍താര, അറിയാതെ ഡ്രസ്സില്‍ ചവിട്ടിപ്പോയതിന് ഇങ്ങനെ കലിപ്പാവണോ എന്ന് സോഷ്യല്‍മീഡിയ , വൈറലായി വീഡിയോ

234

മലയാളിയായ ലേഡി സൂപ്പര്‍താരം നയന്‍താര തെന്നിന്ത്യന്‍ സിനിമാ ലോകത്ത് എതിരാളികളില്ലാതെ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ് ഇപ്പോള്‍. കൈ നിറയെ ചിത്രങ്ങളുമായി സൂപ്പര്‍താരങ്ങളുടെ പിന്‍ബലം ഇല്ലാതെ തന്നെ നയന്‍താര തന്റെ സിനിമകള്‍ ബോക്സോഫീസ് സൂപ്പര്‍ ഹിറ്റാക്കുകയാണ്.

Advertisements

സിനിമ കഴിഞ്ഞാല്‍ പിന്നെ കുടുംബത്തിനൊപ്പം തന്നെയാണ് നയന്‍താര. ഭര്‍ത്താവ് വിഘ്നേഷ് ശിവനും മക്കള്‍ ഉലകിനും ഉയിരുനുമൊപ്പം കളിച്ചും ചിരിച്ചും സമയം ചെലവഴിക്കാനാണ് താരത്തിന് ഏറെയിഷ്ടം. വിഘ്നേഷും സിനിമയുടെ തിരക്കിലാണ്.

Also Read; സിനിമയില്‍ വന്നശേഷം പണം വാരിയ നടന്‍; അല്ലുവിന്റെ പ്രതിഫലം കേട്ടാല്‍ നിങ്ങള്‍ ഞെട്ടും

ഇരുവരും സോഷ്യല്‍മീഡിയയിലും സജീവമാണ്. പ്രണയം ആരംഭിച്ച് ഏറെ വര്‍ഷങ്ങളായെങ്കിലും ഇപ്പോഴും കടുത്തപ്രണയത്തിന് ഒരു കുറവും സംഭവിച്ചിട്ടില്ലെന്ന് തെളിയിക്കുകയാണ് വിഘ്‌നേഷും നയന്‍സും.

ഇപ്പോഴിതാ നയന്‍താരയുടെ ഒരു വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്. തന്റെ ബിസിനസ് സംരംഭമായ 9സ്‌കിന്നിന്റെ ലോഞ്ചിനിടെയുള്ള താരത്തിന്റെ വീഡിയോയാണിത്. ഗൗണ്‍ ധരിച്ചുകൊണ്ടായിരുന്നു നയന്‍താര പരിപാടിയിലേക്ക് എത്തിയത്.

Also Read: നിവിന്റെ കൂടെ പ്രെമോഷന് പോകാന്‍ പാടില്ലായിരുന്നു , ഞാന്‍ ചെയ്തത് മണ്ടത്തരം, ആ നടന്‍ ഇരിക്കുമ്പോള്‍ ഒറ്റ ഒരുത്തന്‍ എന്നെ മൈന്‍ഡ് ചെയ്തില്ല; തുറന്നു പറഞ്ഞു വിനയ് ഫോര്‍ട്ട്

നടന്നുപോകവെ ഗൗണില്‍ പുറകില്‍ നിന്നും ഒരാള്‍ അറിയാതെ ചവിട്ടി. തന്റെ വസ്ത്രത്തില്‍ ചവിട്ടിയ ആളെ വളരെ ദേഷ്യത്തോടെയായിരുന്നു നയന്‍താര നോക്കിയത്. നയന്‍താരയുടെ ആ നോട്ടത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. അറിയാതെ ഒന്നു വസ്ത്രത്തില്‍ ചവിട്ടിപ്പോയതിന് ഇങ്ങനെ ദേഷ്യം കാണിക്കേണ്ട കാര്യമുണ്ടോ എന്നാണ് പലരും കമന്റിലൂടെചോദിക്കുന്നത്.

Advertisement