ചാനല്‍ അവതാരകയായി എത്തി പിന്നീട് മലയാള സിനിമയില്‍ നായികയായി അരങ്ങേറി അവിടെനിന്നും മികച്ച വിജയങ്ങളിലൂടേയും കഥാപാത്രങ്ങളിലൂടെയും തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍താരമായി മാറിയ താരസുന്ദരിയാണ് നടി നയന്‍താര.
തിരുവല്ല സ്വദേശിനിയായ ഡയാന കുര്യന്‍ ആണ് പിന്നീട് തെന്നിന്ത്യന്‍ ആരാധരുടെ പ്രിയങ്കരിയായ നയന്‍താര ആയി മാറിയത്. മലയാളത്തിന്റെ കുടുംബ ചിത്രങ്ങളുടെ അമരക്കാരന്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത മനസിനക്കരെ എന്ന സിനിമയിലൂടെ ആയിരുന്നു നയന്‍താര അഭിനയരംഗത്തേക്ക് എത്തിയത്.
സൂപ്പര്‍താരം ജയറാം ആയിരുന്നു മനസിനക്കരെയില്‍ താരത്തിന്റെ നായകന്‍. മനസിനക്കരെയുടെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരുപിടി മലയാള സിനിമയില്‍ കൂടി വേഷമിട്ട താരം സൂപ്പര്‍താരം ശരത് കുമാറിന്റെ അയ്യ എന്ന സിനിമയിലൂടെ തമിഴകത്തേക്ക് ചേക്കേറുകയായിരുന്നു.
പിന്നീട് സ്റ്റൈല്‍മന്നന്‍ സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്റെ നായികയായി ചന്ദ്രമുഖിയിലും താരം എത്തി. ഇതോടെ തമിഴകത്തെ നമ്പര്‍ വണ്‍ നായികയായി താരം മാറുകയായിരുന്നു. അടുത്തിടെ കാമുകനായ സംവിധായകന്‍ വിഘ്നേഷ് ശിവനെ നടി വിവാഹം കഴിച്ചിരുന്നു. പ്രണയത്തില്‍ ആയിരുന്നു ഇരുവരും വര്‍ഷങ്ങളായി ലിവിംങ് ടുഗെദര്‍ ആയിരുന്നു.
ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാളാണ് നയന്‍ താര. എന്നാല്‍ അടുത്ത കാലത്തായി പുറത്തിറങ്ങിയ താരത്തിന്റെ ചിത്രങ്ങളില്‍ പലതും അത്രത്തോളം ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. ഓടിടി റിലീസ് ആയിരുന്നതിനാല്‍ വന്‍ സാമ്പത്തിക നഷ്ടമായിരുന്നു സംഭവിച്ചത്.
മലയാളത്തില്‍ അടുത്തിടെ പുറത്തിറങ്ങിയ പൃഥ്വിരാജ് ചിത്രം ഗോള്‍ഡിലും താരം അഭിനയിച്ചിരുന്നു. എന്നാല്‍ താരത്തിന്റെ കഥാപാത്രത്തിന് മൂല്യമില്ലാത്ത ചിത്രമായിരുന്നു അത്. ഇപ്പോള്‍ നയന്‍താരക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വീഴ്ച സംഭവിക്കുകയാണെന്നാണ് ആരാധകര്‍ പറയുന്നത്.
സാധാരണ പ്രോമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാത്ത താരം തന്റെ സിനിമകള്‍ പരാചയപ്പെടുന്നത് കാരണം ഇപ്പോള്‍ വാശിയെല്ലാം ഉപേക്ഷിച്ച് എല്ലാ പരിപാടികളിലും എത്താന്‍ തുടങ്ങിയിരിക്കുകയാണ്. പ്രൊമോഷനില്‍ വരുന്ന പാളിച്ചകളാണ് സിനിമ ഓടാത്തതിന് കാരണം എന്നാണ് ഇപ്പോഴുള്ള വിലയിരുത്തലുകള്‍.