തെന്നിന്ത്യയിലെ ലേഡി സൂപ്പര്സ്റ്റാര്ക്കും, ഭര്‍ത്താവിനും വിവാഹം കഴിഞ്ഞത് മുതല്‍ തിരിച്ചടികളുടെ കാലമാണ്. വിജയിക്കും എന്ന് കരുതിയ പടങ്ങളൊന്നും വിജയിക്കുന്നില്ല. മാത്രമല്ല അജിതുമായി ചേര്‍ന്ന് നിര്‍മ്മിക്കും എന്ന കരുതിയ പടത്തില്‍ നിന്ന് ഭര്‍ത്താവും സംവിധായകനുമായ വിഗ്നേശ് ശിവനെ പുറത്താക്കുകയും ചെയ്തിരിക്കുകയാണ്.
20 വര്‍ഷത്തോളമായി സിനിമാ രംഗത്ത് ഉണ്ടെങ്കിലും 2013 മുതലാണ് നയന്‍താരക്ക് സിനിമയില്‍ തിരക്ക് വര്‍ധിക്കുന്നതും, പടങ്ങളെല്ലാം ബോക്സ്ഓഫീസില്‍ വിജയം കൊയ്യുന്നതും. നയന്‍താര കേന്ദ്രകഥാപാത്രമായ നിരവധി സിനിമകള്‍ ഈയവസരത്തില്‍ തെന്നിന്ത്യയില്‍ റിലീസ് ആയിക്കൊണ്ടിരുന്നു. ഇതോടെയാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിളി നയന്‍സിന് ലഭിച്ച് തുടങ്ങിയത്.
ഏറെ നാളത്തെ പ്രണയത്തിനൊടുവില്‍ 2022 ജൂണിലാണ് വിഗ്നേശും, നയന്‍സും വിവാഹിതരായത്. അതിന് മുമ്പ് തന്നെ ഇരുവരുടെയും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നതായാണ് വിവരങ്ങള്‍. പക്ഷെ നാടറിഞ്ഞ് വിവാഹം കഴിഞ്ഞ് 4 മാസത്തിനുള്ളില്‍ വാടക ഗര്‍ഭധാരണത്തിലൂടെ ഇരട്ട കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്കി. ഇതും വലിയ വിവാദങ്ങള്‍ക്ക് തിരികൊടുത്തിരുന്നു.
അതേസമയം ഈയടുത്തായി പുറത്തിറങ്ങിയ നയന്‍സിന്റെ ചിത്രങ്ങള്‍ ഒന്നും തന്നെ വിജയിച്ചിട്ടില്ല. മലയാളം മൂവിയായ ഗോള്‍ഡിനും, തമിഴ് മൂവിയായ കണക്ടിനും വേണ്ടത്ര വിജയം ലഭിക്കാത്ത് നടിയെ നിരാശയിലാക്കിയിട്ടുണ്ട്. അതിന് മുമ്പിറങ്ങിയ ഒ2 എന്ന സിനിമയും ത്രില്ലര്‍ സിനിമയായിരുന്നു.
നയന്‍താരയുടെ താരമൂല്യം കുത്തനെ ഇടിയുകയാണെന്നും ഇപ്പോള്‍ രണ്ട് സിനിമകളില്‍ നിന്നും താരത്തെ ഒഴിവാക്കി എന്നുമുള്ള റിപ്പോര്ട്ടുകളാണ്ഇപ്പോള് പുറത്തുവരുന്നത്. തമിഴിലെ അവസരങ്ങളാണ് നയന്‍താരയ്ക്ക് നഷ്ടമായിരിക്കുന്നത്.
പ്രമുഖ പ്രൊഡക്ഷന്‍ ഹൗസാണ് താരത്തെ വെച്ചുകൊണ്ട് ചെയ്യാനിരുന്ന രണ്ട് സിനിമകള്‍ ഒഴിവാക്കിയത്. 2021 ല്‍ ആയിരുന്നു നയന്‍താര ഈ പ്രൊഡക്ഷന്‍ ഹൗസിന്റെ സിനിമകളില്‍ അഭിനയിക്കാം എന്നേറ്റിരുന്നത്. ഒരു സിനിമയ്ക്ക് 10 കോടി എന്നതായിരുന്നു താരത്തിന്റെ പ്രതിഫലം.
എന്നാല്‍ സിനിമ ഏറ്റെടുത്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും നടി കോള്‍ഷീറ്റ് നല്‍കിയിരുന്നില്ല. ഇതുകാരണമാണ് നിര്‍മ്മാതാവ് തന്റെ രണ്ട് സിനിമകളില്‍ നിന്നും താരത്തെ മാറ്റാന്‍ തീരുമാനിച്ചിരിക്കുന്നത്. അതേസമയം ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങളൊന്നും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.