രജീഷ വിജയന്‍ നായികയായി എത്തിയ ജൂണ്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ കുഞ്ഞിയായും മണിയറയിലെ അശോകനിലെ റാണി ടിച്ചര്‍ ആയും മലയാളികളുടെ മനസില്‍ ഇടം നേടിയ നടിയാണ് നയന എല്‍സ.
ജൂണിന് പിന്നാലെ മണിയറയിലെ അശോകന്‍ എന്ന ചിത്രത്തില്‍ റാണി ടീച്ചറും നടി എത്തിയിരുന്നു. പ്രേക്ഷകര്‍ ഈ കഥാപാത്രത്തെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരുന്നു. അഭിനയത്തിന് പുറമെ ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ചിരുന്നു നയന.
ഇപ്പോഴിതാ താന്‍ നേരിട്ടു കൊണ്ടിരിക്കുന്ന സൈബര്‍ ആക്രമണങ്ങളെ കുറിച്ച് സംസാരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നയന. തനിക്ക് പല വേഷങ്ങളും കിട്ടാതെ പോയത് തനിക്ക് കുറിച്ച് ബബ്ലി ലുക്കാണെന്ന് പറഞ്ഞാണെന്നും ലുക്ക് നോക്കിയാണ് പലപ്പോഴും ഒഴിവാക്കുന്നതെന്നും അഭിനയം നോക്കിയാണെങ്കില്‍ മനസ്സിലാക്കാമെന്നും താരം കൂട്ടിച്ചേര്‍ത്തു.
ശരിക്കും ലുക്കിന്റെ പേരില്‍ നല്ല കഥാപാത്രങ്ങളില്‍ നിന്നും ഒഴിവാക്കുമ്പോള്‍ വിഷമം തോന്നാറുണ്ടെന്നും അതുകൊണ്ടാണ് താന്‍ ഇപ്പോള്‍ തടിയൊക്കെ കുറച്ച് ബോള്‍ഡ് ലുക്ക് ക്രിയേറ്റ് ചെയ്ത് ഫോട്ടോഷൂട്ടുകള്‍ ചെയ്തുകൊണ്ടിരിക്കുന്നതെന്നും താരം പറയുന്നു.
Also Read: എന്റെ ജീവിതത്തിലെ തിരിച്ചടികൾ മറ്റൊരാൾക്ക് പാഠമാണ്; ജീവിതത്തെ കുറിച്ച് ഗൗതമി
ഇതൊക്കെ കണ്ടിട്ടാവാം ചിലപ്പോള്‍ സിനിമയിലേക്ക് വിളിക്കുന്നത്. താന്‍ അടുത്തിടെ ചെയ്ത ഫോട്ടോ ഷൂട്ടിനെതിരെ വലിയ വിമര്‍ശങ്ങളാണ് ഉയര്‍ന്നതെന്നും സിനിമയില്ലാത്തത് കൊണ്ട് തുണിയൂരി എന്നൊക്കെയാണ് പലരും കമന്റ് ചെയ്തതെന്നും ആരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് ഇതെന്നും ഓരോരുത്തര്‍ക്കും ഇഷ്ടമുള്ള കാര്യങ്ങളേല്ലേ ഓരോരുത്തരും ചെയ്യുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.