കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തി പിന്നീട് മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികയായി മാറിയ താരമാണ് നടി നവ്യാ നായര്‍. മലയാളത്തിന്റെ ജനപ്രിയ നടന് ദിലീപ് നായകനായ ഇഷ്ടം എന്ന സിബിമലയില്‍ സംവിധാനം ചെയ്ത സിനിമയില്‍ അഭിനയിച്ചു കൊണ്ട് ആയിരുന്നു സിനിമയിലേക്കുള്ള താരത്തിന്റെ അരങ്ങേറ്റം.
പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല നടിക്ക്. സോഷ്യല്‍ മീഡിയയില്‍ സജീവം ആയ നവ്യ ഇപ്പോള്‍ പങ്കുവെച്ച പോസ്റ്റ് ആണ് വൈറല്‍ ആവുന്നത്.
തനിക്കുണ്ടായൊരു ദുരനുഭവത്തെ പറ്റി പറഞ്ഞത് ശ്രദ്ധനേടുകയാണ്. തന്റെ തന്നെ രക്തബന്ധത്തിലുള്ള ഒരു കുഞ്ഞിനെ ഉമ്മവച്ചതും അതിന് കുഞ്ഞിന്റെ അമ്മ ക്ഷുഭിതയായ കാര്യവുമാണ് നവ്യ തുറന്നു പറഞ്ഞിരിക്കുന്നത്.
‘ഇടക്കൊരു ദുരനുഭവം ഉണ്ടായ ശേഷം പഴയപോലെ കുട്ടികളെ എടുത്ത് കൊഞ്ചിക്കാറില്ലായിരുന്നു..എന്റെ തന്നെ കുടുംബത്തിലെ കുട്ടിയായിരുന്നു. പുറത്തുവളര്‍ന്നതുകൊണ്ട് അവളുടെവര്‍ത്തമാനം ഇംഗ്ലീഷും മലയാളവും കുഴകുഴഞ്ഞു കേള്‍ക്കാന്‍ നല്ല രസമായിരുന്നു..അവള്‍ക്കെന്നെ ഇഷ്ടമായി ഞങ്ങള്‍ കുറെ കുശലങ്ങള്‍ പറഞ്ഞു.. പോരുന്നനേരം അവള്‍ക്കൊരു ഉമ്മ കൊടുത്തു കവിളിലും നെറ്റിയിലും ചുണ്ടിലും ക്ഷുഭിതയായ അവളുടെ അമ്മ , Din I tell you not to kiss like this with strangers ? എന്ന് കുട്ടിയോട് ഒരു നിമിഷം ഞാന്‍ സ്തബ്ദയായിപ്പോയി, അവളുടെ അച്ഛനും ഞാനും ഒരു വീട്ടില്‍ ഉണ്ടും ഉറങ്ങിയും വളര്‍ന്നവരാണ്, രക്തബന്ധം ഉള്ളവരാണ്..എന്റെ കണ്ണുകള്‍ നിറഞ്ഞു ഒന്നും പറയാതെ വിടവാങ്ങി’, എന്നാണ് നവ്യ പറയുന്നത്.