മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കിടിലന്‍ ഫോട്ടോകള്‍ പങ്കുവെച്ച് താരം എത്താറുണ്ട്. ഇപ്പോള്‍ വെള്ള സല്‍വാറില്‍ അതി സുന്ദരിയായി നില്ക്കുന്ന നവ്യയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഈ ചിത്രങ്ങള്‍ക്ക് പ്രത്യേകതയുണ്ട്.
ഇത്തവണത്തെ നവ്യയുടെ ചിത്രങ്ങള്‍ എടുത്തത് നര്‍ത്തകിയും മുകേഷിന്റെ മുന്‍ ഭാര്യയുമായ മേതില്‍ ദേവികയാണ്. ആദ്യമായിട്ടാണ് ഒരു വശ്യ സുന്ദരി തന്റെ ചിത്രങ്ങള്‍ പകര്‍ത്തുന്നത് എന്ന് പറഞ്ഞാമ് ഈ ഫോട്ടോസ് നവ്യ പോസ്റ്റ് ചെയ്തത്.
രസകരമായ ഒരു കുറിപ്പിനൊപ്പമാണ് ഫോട്ടോയെ കുറിച്ച് നവ്യ സംസാരിക്കുന്നത്. ‘മേതില്‍ ദേവിക എന്ന നര്‍ത്തകി പകര്‍ത്തിയ ചിത്രങ്ങള്‍. സാധാരണ ഞങ്ങള്‍ സ്ത്രീകള്‍ തന്നെക്കാള്‍ സൗന്ദര്യമുള്ളവരുടെ ചിത്രങ്ങള്‍ എടുക്കാറില്ല. അതുകൊണ്ടാണോ എന്റെ ചിത്രങ്ങള്‍ എടുത്തത്, ഞാനും ഒരു മലയാളിയല്ലേ, വരികള്‍ക്കിടയിലൂടെ വായിക്കാന്‍ ഒരു സുഖം’
‘ഇങ്ങനെ കാന്‍ഡിഡ് എന്ന് വിളിക്കാവുന്ന എന്റെ ചിത്രങ്ങള്‍ പലപ്പോഴായി പുരുഷന്മാര് പകര്‍ത്തിയിട്ടുണ്ട്. ഇതാദ്യമായാണ് ഒരു വശ്യസുന്ദരി എന്റെ ചിത്രങ്ങള്‍ എടുക്കുന്നത്. നിങ്ങള്‍ അതീവ സുന്ദരീതരുണീമണി തന്നെ.
നിറവും അംഗലാവണ്യവുമല്ല, കണ്ണുകള്‍ തുറിച്ചു എന്നെ നോക്കണ്ട, ഭാഷയിലും, പെരുമാറ്റത്തിലും, തെളിഞ്ഞ മനസ്സിലും ഉള്ള സൗന്ദര്യം നിങ്ങളെ എന്റെ ആരാധനയ്ക്ക് പാത്രമാക്കിയിരിക്കുന്നു എന്ന് പരസ്യമായിത്തന്നെ അറിയിക്കട്ടെ. ലവ് യു ചേച്ചി’ എന്നാണ് നവ്യയുടെ പോസ്റ്റ്.