മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.
രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്. ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു.
ഒരുകാലത്ത് മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍. പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി.
തമിഴികത്തും നായികയായി നവ്യ നായര്‍ തിളങ്ങിയിരുന്നു. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ നവ്യ സിനിമകളില്‍ നിന്നും ഒരു ഇടവേള എടുത്തിരുന്നു. എന്നാല്‍ പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.
കഴിഞ്ഞ ദിവസമായിരുന്നു നവ്യയുടെ പിറന്നാള്‍. താരത്തിന്റെ മുപ്പത്തിയേഴാമത്തെ പിറന്നാള്‍ വലിയ ആഘോഷമാക്കിയിരുന്നു ബന്ധുക്കള്‍. ഒരു റിസോര്‍ട്ടില്‍ വെച്ചായിരുന്നു നവ്യയുടെ പിറന്നാള്‍ ആഘോഷം. അതിനിടെ മകന് സായി സര്‍പ്രൈസ് ഗിഫ്റ്റ് ഒരുക്കി നവ്യയെ ഞെട്ടിച്ചിരുന്നു.
ഒരു പാട്ട് പാടിയാണ് നവ്യയെ കേക്ക് മുറിക്കാനായി സായി ക്ഷണിച്ചത്. മകന്റെ സ്‌നേഹത്തിന് മുന്നില്‍ നവ്യയുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. ഒരു മഞ്ഞ ഗൗണ്‍ അണിഞ്ഞാണ് നവ്യ പിറന്നാള്‍ ആഘോഷങ്ങള്‍ക്കെത്തിയത്. അതേസമയം ഭര്‍ത്താവിനെ പരിപാടിയില്‍ കാണാത്തതിനെ കുറിച്ച് ആരാധകര്‍ ചോദിക്കുന്നുണ്ട്.