വിവാഹം കഴിഞ്ഞ നടിമാര്‍ക്ക് സിനിമാഇന്‍ഡസ്ട്രിയില്‍ മാര്‍ക്കറ്റില്ല, കൂടെ അഭിനയിച്ച നടന്മാരുടെ അമ്മയായി ഒരിക്കലും അഭിനയിക്കില്ല, നവ്യ നായര്‍ പറയുന്നു

418

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് നവ്യ നായര്‍. നിരവധി സിനിമകളിലൂടെ പ്രിയപ്പെട്ട നായികയായി മാരിയ നവ്യ പിന്നീട് വിവാഹത്തോടെ നീണ്ട ഇടവേളയെടുത്തിരുന്നു. ഇപ്പോള്‍ വീണ്ടും കലാരംഗത്ത് സജീവമാവുകയാണ് താരം.

Advertisements

താരത്തിന്റേതായി പുറത്തെത്തിയ ഏറ്റവും പുതിയ ചിത്രമാണ് ജാനകി ജാനേ. അനീഷ് ഉപാസന സംവിധാനം ചെയ്ത ചിത്രത്തില്‍ നായകനായി എത്തുന്നത് സൈജു കുറുപ്പാണ്. തന്റെ രണ്ടാംവരവില്‍ നിറയെ ചിത്രങ്ങളാണ് നവ്യയെ കാത്തിരുന്നത്.

Also Read: പാട്ട് പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല, അച്ഛന്റെ ഓര്‍മ്മകളില്‍ വേദിയില്‍ വെച്ച് പൊട്ടിക്കരഞ്ഞ് അമൃത സുരേഷ്, കാഴ്ച കണ്ട് കണ്ണീരടക്കാനാവാതെ പ്രേക്ഷകരും, വീഡിയോ

ഇപ്പോഴിതാ നവ്യയുടെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ കൂടെ അഭിനയിച്ച നടന്മാരുടെ അമ്മ വേഷം കിട്ടിയാല്‍ താന്‍ ചെയ്യില്ലെന്നായിരുന്നു നവ്യ പറഞ്ഞത്. സിനിമാ ഇന്‍ഡസ്ട്രിയില്‍ വിവാഹം കഴിഞ്ഞ നടിമാര്‍ക്ക് മാര്‍ക്കറ്റില്ലെന്നും താരം പറയുന്നു.

താന്‍ സിനിമയിലേക്ക് മടങ്ങി വരുമെന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിരുന്നില്ല. സിനിമാ ഇന്‍ഡസ്ട്രിയല്ല, ജനങ്ങള്‍ ത്‌ന്നോട് തിരിച്ച് വരാന്‍ പറഞ്ഞപ്പോഴാണ് താന്‍ മടങ്ങിയെത്തിയതെന്നും കല്യാണം ജീവിതത്തിലെ ഒരു ഭാഗം മാത്രമാണെന്നും നവ്യ പറയുന്നു.

Also Read: എന്റെ ബിഗ് ഡേ, മെയ് 22 മറക്കരുതേ, എല്ലാവരും വരണം, പുതിയ വീഡിയോയുമായി ലക്ഷ്മി നക്ഷത്ര, ആകാംഷയോടെ ആരാധകര്‍

ഓരോരുത്തരുടെയും കരിയര്‍ ഗ്രോത്തിനെ ആശ്രയിച്ചാണ് സിനിമ ചെയ്യണമോ വേണ്ടയോ എന്നുള്ളത്. എന്നാല്‍ ആദ്യമൊന്നും അങ്ങനെയായിരുന്നില്ലെന്നും കല്യാണമായി എന്ന് തോന്നിയാല്‍ അഭിനയം നിര്‍ത്തുമെന്ന് പാതി മനസ്സില്‍ തീരുമാനിക്കുമെന്നും നവ്യ പറയുന്നു.

Advertisement