മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.
ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.
പത്താം ക്ലാസ്സില്‍ പഠിക്കവേ ആണ് താരം സിനിമയില്‍ എത്തിയത്. നന്ദനം, ഇഷ്ടം, മഴത്തുള്ളികിലുക്കം, കുഞ്ഞിക്കൂനന്‍, പാണ്ടിപ്പട, ഗ്രാമഫോണ്‍, പട്ടണത്തില്‍ സുന്ദരന്‍, ചതിക്കാത്ത ചന്തു, ജലോല്‍സവം, ചതുരംഗം, തുടങ്ങി നിരവധി ശ്രദ്ധേയമായ സിനിമകളില്‍ നവ്യ നായികയായി എത്തി. വിവാഹശേഷം പത്തു വര്‍ഷത്തെ ഇടവേളയെടുത്ത താരം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം.
ഇപ്പോഴിതാ മലയാള സിനിമാ ഇന്‍ഡസ്ട്രിയെ കുറിച്ച് സംസാരിക്കുകയാണ് നവ്യ. വിവാഹം കഴിഞ്ഞ സ്ത്രീകള്‍ക്ക് സിനിമയില്‍ കൂടുതലും അമ്മ ചേച്ചി റോളുകളാണ് കിട്ടുന്നതെന്നും എന്നാല്‍ തനിക്ക് അത്തരം റോളുകള്‍ ചെയ്യാന്‍ താത്പര്യമില്ലെന്നും നവ്യ പറയുന്നു.
ഇന്‍ഡസ്ട്രിയല്ല, ജനങ്ങള്‍ സ്വീകരിച്ചപ്പോഴാണ് തന്നെ ഇന്‍ഡസ്ട്രി കൂടെ സ്വീകരിച്ചത്. ശരിക്കും പറഞ്ഞാല്‍ കല്യാണം കഴിഞ്ഞ സ്ത്രീകള്‍ക്ക് മാര്‍ക്കറ്റ് കുറവാണെന്നും പണ്ടൊക്കെ കല്യാണം കഴിഞ്ഞ നടിമാര്‍ തിരിച്ച് വരില്ലായിരുന്നുവെന്നും എന്നാല്‍ ഇപ്പോള്‍ സാഹചര്യങ്ങള്‍ മാറിയെന്നും നവ്യ പറയുന്നു.
കല്യാണം കഴിഞ്ഞ നടിമാരുടെ തിരിച്ചുവരവില്‍ അവര്‍ക്ക് നായികമാരായി അഭിനയിച്ച നായകന്മാരുടെ ചേച്ചിയോ അമ്മയോ തുടങ്ങിയവേഷങ്ങളാണ് ലഭിക്കുകയെന്നും എന്നാല്‍ തന്റെ ഒപ്പം അഭിനയിച്ച നടന്മാരുടെ അമ്മയായി അഭിനയിക്കാനൊന്നും താത്പര്യമില്ലെന്നും ഒരു പടം പോലും ഇല്ലെങ്കിലും അത്തരം വിട്ടുവീഴ്ചകള്‍ക്ക് തയ്യാറല്ലെന്നും നവ്യ പറയുന്നു.