അന്ന് നൃത്തം ചെയ്യുമ്പോള്‍ ഗുരുവായൂരപ്പന്‍ അടുത്തേക്ക് വരുന്നത് പോലെ തോന്നി, ബാലാമണിക്ക് തോന്നിയതുപോലെ താനും അനുഭവിച്ചിട്ടുണ്ടെന്ന് വെളിപ്പെടുത്തി നവ്യ നായര്‍

229

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. കലോത്സവ വേദിയികളില്‍ നിന്നും മലയാള സിനിമയില്‍ എത്തി പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താര സുന്ദരി കൂടിയാണ് നവ്യനായര്‍. സിബി മലയില്‍ ഒരുക്കിയ ഇഷ്ടം എന്ന സിനിമയില്‍ ദിലീപിന്റെ നായിക ആയി എത്തിയ നവ്യക്ക് പിന്നീട് സിനിമാ ലോകത്ത് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. രഞ്ജിത്തിന്റെ നന്ദനം എന്ന സിനിമയിലായിരുന്നു ഇഷ്ടത്തിന് പിന്നാലെ നവ്യ അഭിനയിച്ചത്.

Advertisements

ഇതിലെ ബാലാമണി എന്ന കഥപാത്രത്തിലൂടെ മലയാളികളുടെ മനസ്സില്‍ ഇടം പിടിക്കുകയായിരുന്നു നവ്യാ നായര്‍. സംസ്ഥാന സര്‍ക്കാരിന്റെ ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച നടിയായി മാറാനും നന്ദനത്തിലൂടെ നവ്യയ്ക്ക് സാധിച്ചു. രണ്ടായിരത്തിന്റെ പകുതിയിലേറെ മലയാള സിനിമയില്‍ നായിക പദത്തില്‍ ഏറ്റവും മുന്‍നിരയില്‍ ഉയര്‍ന്നു നിന്നിരുന്ന നടി കൂടിയായിരുന്നു നവ്യാ നായര്‍.

Also Read: ഇന്റര്‍വ്യൂ എടുക്കാന്‍ ഭയങ്കര പേടിയുള്ള നടന്‍, ആര്‍ക്കും ഇന്റര്‍വ്യൂ കൊടുക്കാത്ത സെലിബ്രിറ്റിയാണ് അദ്ദേഹം, തുറന്ന് പറഞ്ഞ് രേഖ മോനോന്‍

പത്തു വര്‍ഷത്തെ ഇടവേളക്ക് ശേഷം വളരെ ശ്രദ്ധേയമായ ഒരു തിരിച്ചുവരവ് തന്നെയായിരുന്നു താരം നടത്തിയിരുന്നത്. ഇന്ന് സോഷ്യല്‍മീഡിയയിലും സജീവമാണ് താരം. ഇപ്പോഴിതാ നന്ദനത്തിന് ബാലാമണിക്ക് തോന്നിയതുപോലെ തനിക്കും ഭ്രമകല്പനകള്‍ ഉണ്ടായതായി തുറന്നുസംസാരിക്കുകയാണ് നവ്യ.

ഗുരുവായൂരപ്പന്റെ സാന്നിധ്യം പലപ്പോഴും താന്‍ അനുഭവിച്ചിട്ടുണ്ട്. ഗുരുവായൂരിലെ ഡാന്‍സ് പെര്‍ഫോമന്‍സിനിടയില്‍ അത്തരത്തിലൊരു അനുഭവത്തിലൂടെ താന്‍ കടവന്നുപോയിട്ടുണ്ടെന്നും ഇമോഷണലി താന്‍ തകര്‍ന്നുനില്‍ക്കുന്ന സമയമായിരുന്നു അതെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

Also Read: അമ്മ മ രി ച്ചതോടെ അച്ഛൻ തന്നെ കയറിപിടിക്കാൻ ശ്രമിച്ചു; അനിയത്തിയെ പോലും അകറ്റി; ഭർത്താവിന്റെ അസുഖം മാറാനുള്ള മരുന്നിന് വേണ്ടത് ലക്ഷങ്ങളെന്ന് കാർത്തിക

തന്റെ പെര്‍ഫോമന്‍സ് കാണാന്‍ വന്ന ലളിതാന്റിയെ താന്‍ കെട്ടിപ്പിടിച്ച് കരഞ്ഞിരുന്നു. അപ്പോള്‍ തനിക്കൊപ്പം ഗുരുവായൂരപ്പനുണ്ടാവുമെന്നായിരുന്നു ലളിതാന്റ്ി പറഞ്ഞതെന്നും താന്‍ ഡാന്‍സ് ചെയ്യുമ്പോള്‍ ഗുരുവായൂരപ്പന്‍ തന്റെ അടുത്തേക്ക് വരുന്നത് പോലെ തനിക്ക് തോന്നിയെന്നും നവ്യ കൂട്ടിച്ചേര്‍ത്തു.

അന്ന് ആ ഐറ്റം താന്‍ 20 മിനിറ്റിലേറെ കളിച്ചിരുന്നു. അത് പെര്‍ഫോം ചെയ്തത് ട്രാന്‍സിലാണെന്നും തന്റെ വളരെ നല്ലൊരു എക്‌സ്പീരിയന്‍സായിരുന്നു അതെന്നും തനിക്ക് ജീവിതത്തില്‍ ബുദ്ധിമുട്ടുള്ളപ്പോഴൊക്കെ ഗുരുവായൂരപ്പന്‍ കൂടെയുള്ളതായി തോന്നിയിട്ടുണ്ടെന്നും താരം പറഞ്ഞു.

Advertisement