ഒരുകാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങിയ നടിയാണ് നന്ദിനി. ഏപ്രില്‍ 19 എന്ന സിനിമയിലൂടെ മലയാളത്തിന്റെ സൂപ്പര്‍ സംവിധായകന് ബാലചന്ദ്ര മേനോന് മലയാള സിനിമയ്ക്ക് പരിചയ പെടുത്തിയ താരസുന്ദരിയാണ് നന്ദിനി. വെറും 16 വയസ് മാത്രം പ്രായമുണ്ടായിരുന്ന സമയത്താണ് നന്ദിനി മലയാള സിനിമയില്‍ എത്തിയത്.
പിന്നീട് തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് ഏറെ താരമൂല്യമുള്ള നായികമാരില്‍ ഏറെ ശ്രദ്ധേയ ആയിരുന്നു നടി. കൗസല്യ എന്ന പേരില്‍ തെലുങ്കില്‍ അറിയപ്പെട്ടിരുന്ന താരത്തിന് പിന്നീട് മലയാളത്തില്‍ കൈ നിറയെ അവസരങ്ങള്‍ ലഭിച്ചിരുന്നു. സൂപ്പര്‍താരങ്ങളുടെ അടക്കം നായികയായി മലയാളത്തില്‍ നിരവധി ഹിറ്റ് ചിത്രങ്ങളില്‍ നന്ദിനി അഭിനയിച്ചു.
മലയാളത്തിന്റെ താരരാജാക്കന്മാരായ മമ്മൂട്ടിക്കും മോഹന്‍ലാലിനും സൂപ്പര്‍താരം സുരേഷ്ഗോപിക്കും നായിക ആയ നന്ദിനി കലാഭവന്‍ മണിയുടെ നായികയായും ആരാധകരുടെ ഇഷ്ടം പടിച്ചു പറ്റി. അയാള്‍ കഥയെഴുതുകയാണ്, ലേലം, തച്ചിലേടത്ത് ചുണ്ടന്, നാറാണത്ത് തമ്പുരാന്, സുന്ദരപുരുഷന് തുടങ്ങിയ ചിത്രങ്ങളിലാണ് സൂപ്പര്‍ താരങ്ങളുടെ നായികയായി നന്ദിനി തിളങ്ങിയത്.
മലയാളത്തിന്റെ മണിമുത്തിന് ഒപ്പം കരുമാടികുട്ടന് എന്ന സിനിമയില്‍ തകര്‍പ്പന്‍ പ്രകടനമാണ് നന്ദിനി കാഴ്ചവെച്ചത്. പിന്നീട് ഇടക്കാലത്തു സിനിമാജീവിതത്തില്‍ നിന്നും നടി മാറി നിന്നു. ജീവിതത്തില്‍ അപ്രതീക്ഷിതമായി ഉണ്ടായ ചില സംഭവങ്ങളായിരുന്നു ഇതിന് കാരണം. അനുരാഗ കരിക്കിന് വെള്ളം എന്ന ചിത്രത്തില്‍ അതിഥി വേഷം ചെയ്തുകൊണ്ട് മലയാള സിനിമയില്‍ നന്ദിനി തിരിച്ചെത്തിയിരുന്നു.
Also Read: സമയം നല്ലത് ആകണമെങ്കിൽ സ്വയം വിചാരിക്കണം, പോലീസിന്റെ ഫെയിസ്ബുക്ക് പോസ്റ്റ് ഏറ്റെടുത്ത് ഒമർ ലുലു
43 വയസ്സുപിന്നിട്ട താരം ഇപ്പോഴും അവിവാഹിതയായി തുടരുകയാണ്. ഇപ്പോഴിതാ താന്‍ എന്തുകൊണ്ടാണ് വിവാഹം കഴിക്കാത്തത് എന്ന് തുറന്നുപറയുകയാണ് താരം. തനിക്ക് 2018 മുതല്‍ വിവാഹലോചനകള്‍ നടക്കുന്നുണ്ടെന്നും എന്നാല്‍ വിവാഹം കഴിച്ചില്ല എന്നോര്‍ത്ത് വലിയ വിഷമമില്ലെന്നും താരം പറയുന്നു.
ഒത്തിരി വിവാഹാലോചനകള്‍ വരുന്നുണ്ട്. പക്ഷേ ഒന്നും ശരിയാവുന്നില്ല. അതുകൊണ്ടുതന്നെ വിവാഹത്തോടുള്ള ഒരു താത്പര്യം നഷ്ടമായി ഒത്തിരി സമ്പാദിച്ച് വലിയ വീടൊക്കെ സ്വന്തമാക്കിയെന്നും തന്റെ ജീവിതപങ്കാളിയെ കുറിച്ച് കുറച്ച് സങ്കല്‍പ്പങ്ങളൊക്കെ ഉണ്ടായിരുന്നു എന്നാല്‍ അതൊക്കെ ഇപ്പോള്‍ പോയി എന്നും നന്ദിനി കൂട്ടിച്ചേര്‍ത്തു.