എന്നെ കാണണമെന്നത് അവളുടെ വലിയ ആഗ്രഹമായിരുന്നു, ഒന്നു തൊട്ടോട്ടെ എന്നുവരെ ചോദിച്ചു, തന്റെ ഫാന്‍ഗേളിനെ കുറിച്ച് നമിത പറയുന്നു

267

ബാലതാരമായി മിനിസ്‌ക്രീനിലെത്തി അവിടെ നിന്നും സിനിമാ അഭിനയരംഗത്തേക്ക് എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് നമിത പ്രമോദ്. മികച്ച ഒരു നര്‍ത്തകി കൂടിയായി നമിത വേളാങ്കണ്ണിമാതാവ് എന്ന പരമ്പരയിലൂടെ യാണ് ടെലിവിഷനില്‍ എത്തിയത്.

Advertisements

അന്തരിച്ച പ്രമുഖ സംവിധാനയകന്‍ രാജേഷ് പിള്ളയുടെ ക്ലാസ്സിക് ഹിറ്റ് മൂവി ട്രാഫിക്കിലൂടെ ആയിരുന്നു നടി സിനിമയില്‍ എത്തിയത്. ആ ചിത്രത്തില്‍ റഹ്‌മാന്റെ മകളുടെ വേഷത്തില്‍ എത്തിയ നമിത പിന്നീട് സത്യന്‍ അന്തിക്കാടിന്റെ പുതിയ തീരങ്ങള്‍ എന്ന സിനിമയില്‍ നിവിന്‍ പോളിയുടെ നായികയായി എത്തി.

Also Read: എനിക്കല്ലാതെ വേറെ ആര്‍ക്കും അയ്യപ്പനെ ചെയ്യാന്‍ പറ്റില്ല, അയ്യപ്പന്‍ മിന്നല്‍മുരളിയേക്കാള്‍ സൂപ്പര്‍ ഹിറോ, തുറന്നുപറഞ്ഞ് ഉണ്ണി മുകുന്ദന്‍

തുടര്‍ന്ന് മലാളത്തിന് പിന്നാലെ തെന്നിന്ത്യന്‍ ഭാഷകളിലേക്കും നടി ചേക്കേറിയിരുന്നു.ഇപ്പോഴിതാ ഈശോ എന്ന സിനിമയ്ക്ക് ശേഷം അടുത്ത ചിത്രത്തിന്റെ തിരക്കിലാണ് നമിത പ്രമോദ്. സോഷ്യല്‍മീഡിയയില്‍ സജീവമായ നമിത തന്റെ പുത്തന്‍ ചിത്രങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

Also Read: വാങ്ങുന്നത് 10കോടി, പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലിനെ പിന്നിലാക്കി മമ്മൂട്ടി, ആസ്തിയിലും ലാലേട്ടന്‍ പിറകില്‍

ഇപ്പോഴിതാ ഒരു കുട്ടി ഫാന്‍ മൊമന്റിനെ കുറിച്ച് സംസാരിക്കുകയാണ് നമിത. താരത്തിന്റെ പുതിയ കഫേയായ സമ്മര്‍ ടൗണില്‍ വെച്ച ഒരു ആരാധിക തന്നെ കണ്ടപ്പോഴുള്ള നിമിഷത്തെ കുറിച്ചായിരുന്നു നമിത സംസാരിച്ചത്. തന്നെ ആദ്യമായി കണ്ടപ്പോള്‍ തന്റെ കഫേയില്‍ വരണമെന്നത് വലിയ ആഗ്രഹമായിരുന്നുവെന്ന് കുട്ടി തന്നോട് പറഞ്ഞുവെന്ന് നമിത പറയുന്നു.

കൂടാതെ തന്നെ ഒന്നു തൊട്ടോട്ടെ എന്ന് ചോദിച്ചു. ഷേക്ക് ഹാന്‍ഡ് തന്നോട്ടെ എന്നൊക്കെ ചോദിച്ചുവെന്നും തൊടാന്‍ താന്‍ കൈ നീട്ടിയപ്പോള്‍ കുട്ടി ശ്,,, എന്നൊരു ശബ്ദമൊക്കെയുണ്ടാക്കിയെന്നും എന്തുപറ്റിയെന്ന് ചോദിച്ചപ്പോള്‍ തന്റെ വലിയ ആഗ്രഹമാണ് ഇപ്പോള്‍ സാധിച്ചത് എന്നായിരുന്നു കുട്ടി പറഞ്ഞതെന്നും മനിത പറയുന്നു.

Advertisement