പണികിട്ടിയത് സിനിമയിലേക്ക് മടങ്ങിപ്പോകാനിരിക്കെ, ഇപ്പോൾ ഗര്‍ഭകാലം ആസ്വദിക്കുന്നു, ലഭിച്ചത് ആഗ്രഹിച്ച പോലുള്ള ജീവിതം, മനസ്സുതുറന്ന് മൈഥിലി

366

ഒരു സമയത്ത് മലയാള സിനിമയില്‍ വളരെ ഏറെ തിരക്കുണ്ടായിരുന്ന താരമായിരുന്നു നടി മൈഥിലി. മലയാളത്തിന്റെ സൂപ്പ ര്‍ഡയറക്ടര്‍ രഞ്ജിത്തിന്റെ സിനിമയിലൂടെ മെഗാസാറ്റാര്‍ മമ്മൂട്ടിക്ക് ഒപ്പം സ്വപ്ന തുല്യമായ തുടക്കമായിരുന്നു മൈഥിലിക്ക് ലഭിച്ചത്. പാലേരി മാണിക്യം എന്ന ചിത്രത്തിലൂടെയാണ് താരം സിനിമയിലെത്തിയത്.

രഞ്ജിത്ത് ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചത്. മമ്മൂട്ടിയായിരുന്നു കേന്ദ്ര കഥാപാത്രം. മൈഥിലിയുടെ ഇതിലെ അഭിനയം മകച്ചെതെന്നായിരുന്നു പ്രേക്ഷകരുടെ വിലയിരുത്തല്‍. പിന്നീട് നിരവധി സിനിമകളില്‍ താരം വേഷമിട്ടു. അഷിക് അബു സംവിധാനം ചെയ്ത സോള്‍ട്ട് ആന്‍ഡ് പേപ്പര്‍ എന്ന ചിത്രമായിരുന്നു മൈഥിലിയുടെ വമ്പിച്ച വിജയം നേടിയ മറ്റൊരു സിനിമ.

Advertisements

യുവതാരം ആസിഫലിയും, ലാലും, ശ്വേത മേനോനും, ബാബു രാജും ഒക്കെയായിരുന്നു ഇതിലെ പ്രധാന കഥാപാത്രങ്ങള്‍. പിന്നീടും പല സിനിമകളിലും നടി അഭിനയിച്ചെങ്കിലും അതിലേറെയും പരാജയ ചിത്രങ്ങള്‍ ആയിരുന്നു. ഏകദേശം 30 ന് മുകളില്‍ സിനിമകളില്‍ താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്.

Also Read: അവർ പറയുമ്പോൾ എന്റെ കഥാപാത്രം വലിയതും പ്രസക്തവുമായിരിക്കും, പക്ഷേ അഭിനയിക്കുമ്പോൾ എല്ലാം മാറും; കഥ കേട്ട് അഭിനയിച്ചതിന് പണി കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ

2009 മുതല്‍ താരം അഭിനയ ലോകത്ത് സജീവമാണ്. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാന്‍ ചുരുങ്ങിയ കാലയളവില്‍ നേടിയെടുക്കാന്‍ താരത്തിന് സാധിച്ചു. ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഗുരുവായൂരില്‍ വെച്ച് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ ആഘോഷമായി തന്നെയായിരുന്നു മൈഥിലിയും ആണ്‍ സുഹൃത്ത് സമ്പത്തും തമ്മിലുള്ള വിവാഹം നടന്നത്. അമ്മയാവാന്‍ പോകുന്നുവെന്ന് അടുത്തിടെ താരം ആരാധകരോട് വെളിപ്പെടുത്തിയിരുന്നു.

ഇപ്പോഴിതാ മൈഥിലിയും ഭര്‍ത്താവും കൗമുദിക്ക് നല്‍കിയ അഭിമുഖമാണ് ശ്രദ്ധനേടുന്നത്. ഇപ്പോള്‍ താന്‍ അഞ്ചുമാസം ഗര്‍ഭിണിയാണെന്നും ഇതൊരു ഗോള്‍ഡന്‍ പിരിയഡ് ആയിട്ടാണ് കാണുന്നതെന്നും മൈഥിലി പറഞ്ഞു. പല സാധനങ്ങളും കഴിക്കാന്‍ തോന്നാറുണ്ടെന്നും അടുത്തിടെ സമ്പത്തിനെ കൊണ്ട് മരത്തില്‍ കയറി ചെറിപ്പഴം പറിപ്പിച്ചിട്ടുണ്ടെന്നും മൈഥിലി പറയുന്നു.

Also Read: അവർ പറയുമ്പോൾ എന്റെ കഥാപാത്രം വലിയതും പ്രസക്തവുമായിരിക്കും, പക്ഷേ അഭിനയിക്കുമ്പോൾ എല്ലാം മാറും; കഥ കേട്ട് അഭിനയിച്ചതിന് പണി കിട്ടിയിട്ടുണ്ടെന്ന് അപർണ്ണ

വിവാഹശേഷം സിനിമയിലേക്ക് തിരിച്ചുപോകാമെന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഗര്‍ഭിണിയായി പണി കിട്ടിയത്. ഗര്‍ഭിണിയായതിന് ശേഷം സമ്പത്ത് ഭയങ്കര കെയറിങ് ആണ്. സമ്പത്തിന് ഇപ്പോള്‍ തന്നെ കുഞ്ഞിനെ കൈയ്യില്‍ കിട്ടിയാല്‍ കൊള്ളാമെന്നുണ്ടെന്നും ശരിക്കും വിവാഹശേഷം താന്‍ ഭയങ്കര സന്തോഷവതിയാണെന്നും ആഗ്രഹിച്ച പോലെ ഒരു ജീവിതമാണ് കിട്ടിയതെന്നും മൈഥിലി കൂട്ടിച്ചേര്‍ത്തു.

Advertisement