വീട്ടിലെത്തിയാല്‍ വേറൊരു സ്വഭാവമാണ്, സ്‌ക്രീനില്‍ കാണുന്ന പോലെയല്ല റിമി ടോമിയെന്ന് മുക്ത

1547

മലയാളത്തിന്റെ പ്രീയപ്പെട്ട അവതാരകയും ഗായികയും നടിയുമാണ് റിമി ടോമി. സൂപ്പര്‍ സംവിധായകന്‍ ലാല്‍ജോസ് ദിലീപിനെ നായകനാക്കി ഒരുക്കിയമീശമാധവന്‍ എന്ന സിനിമയിലെ ചിങ്ങമാസം വന്നു ചേര്‍ന്നാല്‍ പാട്ടിലൂടെ മലയാളത്തില്‍ തുടക്കം കുറിച്ച ഗായികയാണ് റിമി ടോമി.

Advertisements

തുടര്‍ന്ന് നിരവധി സിനിമകളില്‍ റിമിയുടെ പാട്ടുകള്‍ വന്നു. പിന്നണി ഗായികയായി തിളങ്ങിയ സമത്ത് തന്നെ മിനിസ്‌ക്രീനിലും നിറസാന്നിദ്ധ്യമായിരുന്നു റിമി ടോമി. മലയാളത്തിലെ മുന്‍നിര സംഗീത സംവിധായകര്‍ക്ക് വേണ്ടിയെല്ലാം റിമി പാട്ടുകള്‍ പാടി.

Also Read; ചുറ്റുമുള്ളത് ബ്രാഹ്‌മണരരായിരുന്നു, അതുകൊണ്ട് വിവാഹത്തിന് അമ്മ കട്ട എതിര്‍പ്പായിരുന്നുവെന്ന് അനുശ്രീ, ജാതിയായിരുന്നോ പ്രശ്‌നമെന്ന് ആരാധകര്‍

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായ മുക്തയും റിമി ടോമിയും നാത്തൂന്മാരാണ്. റിമി ടോമിയുടെ സഹോദരാണ് മുക്തയെ വിവാഹം ചെയ്തിരിക്കുന്നത്. മുക്തയും റിമി ടോമിയും ഇന്ന് യൂട്യൂബ് ചാനലൊക്കെയായി സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ്.

തങ്ങളുടെ വിശേഷങ്ങളെല്ലാം ഇരുവരും ആരാധകരുമായി പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മുക്ത റിമി ടോമിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. റിമി സ്‌ക്രീനില്‍ കാണുന്ന പോലെ അല്ലെന്നും നേരെ വിപരീതമാണെന്നും മുക്ത പറയുന്നു.

Also Read; വിവാഹശേഷം ഭാര്യയ്‌ക്കൊപ്പം സന്തോഷം പങ്കിട്ട് റെയ്ജന്‍, കോമഡിയായിട്ടുണ്ടെന്ന് ആരാധകര്‍

വീട്ടില്‍ റിമി ടോമി പാവമാണെന്നും ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ പെട്ടെന്ന് സങ്കടം വരുമെന്നും അപ്പോള്‍ തന്നെ കരയുകയും ചെയ്യുമെന്നും മുക്ത പറയുന്നു. എല്ലാ നാത്തൂന്മാരെ പോലെ അല്ല ചേച്ചിയെന്നും എപ്പോഴും തന്നോട് എന്തെങ്കിലും ചെയ്ത് ബിസി ആയിരിക്കണമെന്ന് പറയാറുണ്ടെന്നും മുക്ത പറയുന്നു.

Advertisement