ഒറ്റ നാണയം എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നടിയാണ് എല്‍സ ജോര്‍ജ്ജ്. മലയാളികള്‍ക്ക് എല്‍സ മുക്തയാണെങ്കില് തമിഴ് പ്രേക്ഷകര്‍ക്ക് താരം ഭാനുവാണ്. ആദ്യ ചിത്രം ഒറ്റ നാണയമാണെങ്കിലും താരം ശ്രദ്ധിക്കപ്പെടുന്നത് അച്ഛനുറങ്ങാത്ത വീടിലൂടെയാണ്.
വിവാഹശേഷം സിനിമയില്‍ നിന്ന് വിട്ട നിന്ന താരം ഇപ്പോള്‍ സീരിയലുകളില്‍ സജീവമാണ്. മുക്തക്ക് എതിരെ സ്വന്തം അച്ഛന് നടത്തിയ പരാമര്‍ശങ്ങളെല്ലാം ഒരു കാലത്ത് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് മുക്ത.
തന്റെയും കുടുംബത്തിന്റെയും പുത്തന്‍ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം താരം യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കാറുണ്ട്. താരത്തിന്റെ വീഡിയോകള്‍ നിമിഷനേരം കൊണ്ടാണ് വൈറലാവുന്നത്. ലക്ഷക്കണക്കിന് ആരാധകരാണ് താരത്തിനുള്ളത്. സീരിയലില്‍ സജീവമായി മാറിയിരിക്കുകയാണ് ഇപ്പോള്‍ മുക്ത.
ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന നമ്മള് എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. നടന് അരുണ്‍ഘോഷ് ആണ് സീരിയലിലെ നായകന്. ഇപ്പോഴിതാ സീരിയലിനെ കുറിച്ചും അരുണ്ഘോഷിനെക്കുറിച്ചും സംസാരിക്കുകയാണ് മുക്ത.
പാരിജാതം സീരിയലിലെ ജെപിയെ പോലെ തന്നെയായിരുന്നു നമ്മള് സീരിയലിലെ ടീസറില്‍ അരുണ്‍ ചേട്ടനെ കാണാന്‍. ജെപിയെ കാണാന്‍ കാത്തിരിക്കുകയാണെന്നായിരുന്നു ടീസറിന് വന്ന കമന്റുകളെന്നും തങ്ങളെല്ലാവരും അരുണ്‍ചേട്ടനെ ബുള്‍ഗാന്‍ താടിയെന്നായിരുന്നു വിളിച്ചിരുന്നതെന്നും മുക്ത പറയുന്നു.
വലിയൊരു ഇടവേളക്ക് ശേഷം അരുണ്‍ ചേട്ടനെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍ ഒന്നടങ്കം . കൂടാതെ നല്ല കഴിവുള്ള കുട്ടികളാണ് സീരിയലില്‍ ഉള്ളതെന്നും എല്ലാവരും നല്ല രീതിയില്‍ അഭിനയിച്ചുവെന്നും മുക്ത പറഞ്ഞു.