ഇപ്പോള്‍ സംഭവം സീരിയസ് ആയി, ചികിത്സയിലാണ്, ഭാഗ്യത്തിന് സര്‍ജറി വേണ്ടിവന്നില്ല, ദുഃഖവാര്‍ത്ത പങ്കുവെച്ച് മൃദുല വിജയ്

656

ആരാധകര്‍ ഏറെയുള്ള താരങ്ങളാണ് മൃദുല വിജയും യുവകൃഷ്ണയും. ഇരുവരും നേരത്തെ പരിചയമുണ്ടായിരുന്നു എങ്കിലും താരങ്ങളുടെ പ്രണയവിവാഹമായിരുന്നില്ല. ഇന്ന് ഒരു മകള്‍ കൂടി ഉണ്ട് ഇവര്‍ക്ക്.

Advertisements

തങ്ങളുടെ വിശേഷങ്ങള്‍ പങ്കുവെച്ച് ഇവര്‍ എത്താറുണ്ട്. ഗര്‍ഭിണിയായതിനെ കുറിച്ചും മകള്‍ ജനിച്ചതിനെക്കുറിച്ച് എല്ലാം മൃദുല തന്നെ ആരാധകരെ അറിയിച്ചിട്ടുണ്ട്. അടുത്തിടെയായിരുന്നു കുഞ്ഞിന്റെ ഒന്നാം പിറന്നാള്‍.

Also Read: സ്‌നേഹത്തിലായിരിക്കുക എന്ന ആശയത്തോട് വീണ്ടും ഞാന്‍ സ്‌നേഹത്തിലായത് ആ ചിത്രം കണ്ടപ്പോഴായിരുന്നു; അല്‍ഫോന്‍സ് പുത്രനെ കുറിച്ച് സുധ കൊങ്കര

ഇപ്പോഴിതാ ആരാധകരെ വേദനിപ്പിക്കുന്ന ഒരു വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. തന്റെ കാലിന് അപകടം സംഭവിച്ചതിനെ കുറിച്ചായിരുന്നു മൃദുല സംസാരിച്ചത്. കാലിന്റെ ചിരട്ടതെന്നിയതിനെ കുറിച്ചും അതുമായി ബന്ധപ്പെട്ടുണ്ടായ ബുദ്ധിമുട്ടുകളെ കുറിച്ചും മൃദുല പറയുന്നു.

ഇത്തവണ ഒരു ദുഃഖവാര്‍ത്തയാണ് പങ്കുവെക്കുന്നത്. തങ്ങളുടെ ഓരോ വിശേഷങ്ങളും പ്രേക്ഷകരോട് ഷെയര്‍ ചെയ്യുന്നത് കൊണ്ടാണ് ഇക്കാര്യവും ഷെയര്‍ ചെയ്യുന്നതെന്നും തന്റെ കാലിന്റെ ചിരട്ട പണ്ടുമുതലേ തെന്നിപ്പോകാറുണ്ടായിരുന്നുവെന്നും പാരമ്പര്യമായി കിട്ടിയതാണെന്നും ബോഡിയില്‍ വെയ്റ്റ് കൂടുമ്പോഴാണ് അങ്ങനെ സംഭവിക്കുന്നതെന്നും മൃദുല പറയുന്നു.

Also Read: അമ്മയുടെ വളക്കാപ്പിന് കയ്യില്‍ മെഹന്തി ഇട്ട് കുഞ്ഞുനില, ആള്‍ എത്തിയെന്ന് പേളി മാണിയും

പ്രസവ ശേഷം താന്‍ ലിഗമെന്റ് പ്രശ്‌നം വല്യ കാര്യമാക്കിയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ സംഭവം സീരിയസ് ആയെന്നും ട്രീറ്റ്‌മെന്റ് സ്റ്റാര്‍ട്ട് ചെയ്തുവെന്നും പഞ്ചകര്‍മ്മയും ഫിസിയോയും ചെയ്യുന്നുണ്ടെന്നും നടക്കാന്‍ നല്ല ബുദ്ധിമുട്ടാണെന്നും ഭാഗ്യം കൊണ്ട് സര്‍ജറി വേണ്ടി വന്നില്ലെന്നും മൃദുല കൂട്ടിച്ചേര്‍ത്തു.

Advertisement