സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികലുടെ മനം കവര്‍ന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്ക്രീനിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാന്‍സിന്റെ കാര്യത്തില്‍ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.
നടന് യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാര്‍ത്തയായിരുന്നു. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയിതി വിവാഹിതരയാരുന്നു. തിരുവനന്തപുരത്തെ ആറ്റുകാല്‍ അമ്പലത്തില്‍ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തില്‍ താലി ചാര്‍ത്തിയത്.
അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. 2015 മുതല്‍ സീരിയല്‍ അഭിനയത്തില്‍ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിവാഹ ശേഷം ഗര്‍ഭിണിയായതിന് പിന്നാലെ സീരിയലില്‍ നിന്നെല്ലാം വിട്ടുനില്‍ക്കുകയായിരുന്നു താരം.
കുഞ്ഞ് ജനിച്ചതിന് പിന്നാലെ സോഷ്യല്‍മീഡിയയില്‍ സജീവമാണ് മൃദുലയും യുവയും. തന്റെ ഗര്‍ഭകാലത്തെ വിശേഷങ്ങളെല്ലാം മൃദുല ആരാധകരുമായി പങ്കുവെച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിന്റെ വിശേഷങ്ങളും യൂട്യൂബിലൂടെ താരദമ്പതികള്‍ പങ്കുവെച്ചിരുന്നു.
ഇപ്പോഴിതാ താന്‍ ഗര്‍ഭിണിയായപ്പോഴുള്ള പഴയ ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ മൃദുല. താന്‍ ഗര്‍ഭിണിയാണെന്ന് കഴിഞ്ഞ വര്‍ഷം ഇതേസമയമാണ് അറിഞ്ഞതെന്നും വിവരം അറിഞ്ഞ് യുവ സന്തോഷം കൊണ്ട് തുള്ളിച്ചാടിയെന്നും മൃദുല പറയുന്നു.
മൃദുല പ്രെഗ്നന്‍സി ടെസ്റ്റ് ചെയ്യുന്നതും അനിയത്തി പാര്‍വതി അത് നോക്കുന്നതുമെല്ലാം വീഡിയോയില്‍ കാണിക്കുന്നുണ്ട്, വിവരം അറിഞ്ഞ് ഓടിയെത്തിയ യുവ മൃദുലയെ വാരിപ്പുണര്‍ന്ന് ഉമ്മ വെക്കുന്നതും വീഡിയോയില്‍ കാണാം.